നോബിന്‍ മാത്യൂ, ഓണ്‍ലൈനിലൂടെ ഒക്ടോബര്‍ 17ന് എടുത്ത 254806 നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. നറുക്കെടുപ്പ് വേദിയിൽ നിന്നും സംഘാടകർ ഫോണിൽ വിളിച്ചാണ് നോബിന്‍ മാത്യുവിനെ വിവരം അറിയിച്ചത്. താങ്കൾ ഇപ്പോൾ നറുക്കെടുപ്പ് ലൈവായി കണ്ടുകൊണ്ടിരിക്കുകയാണോയെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു നോബിന്റെ മറുപടി. തുടർന്നാണ് ഒന്നാം സമ്മാനം ലഭിച്ച വിവരം സംഘാടകർ അറിയിച്ചത്.
സ്‌പെയർ പാർട്‌സ് കമ്പനിയുടെ സൂപ്പർവൈസറായ നോബിൾ മാത്യു 2007 മുതലാണ് കുവൈത്തിലെത്തിയത്. ഇദ്ദഹത്തിന്റെ മാതാപിക്കാൾ ഒമാനിൽ ജോലി ചെയ്തിരുന്നതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഭാര്യയ്ക്കും അഞ്ച് വയസ്സുള്ള മകനുമൊത്ത് മാത്യു കുവൈത്തിലാണ് താമസിക്കുന്നത്.
advertisement
ബി.എം.ഡബ്ല്യൂ സീരീസ് 14 നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ അനില്‍ മഠത്തിലിനാണ് സമ്മാനം. 002370 എന്ന നമ്പറിലുള്ള ടിക്കറ്റാണ് അനിലിനെ സമ്മാനാർഹനാക്കിയത്. അഞ്ച് ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് ഇന്ത്യക്കാരനായ ഗിബ്സണ്‍ ജോസ് അര്‍ഹനായി. 254806 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹം വിജയിച്ചത്. ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം ഇന്ത്യക്കാരിയായ ഷീജ റോയ് എബ്രഹാമിന് (ടിക്കറ്റ് നമ്പര്‍ - 151016) ലഭിച്ചു.
90,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം ഇന്ത്യക്കാരനായ അനില്‍ തോമസ് (ടിക്കറ്റ് നമ്പര്‍ - 108304), 80,000 ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനം ഇന്ത്യക്കാരന്‍ തന്നെയായ ഫ്രാന്‍സിസ് കൈതാരത്ത് പൌലോ (ടിക്കറ്റ് നമ്പര്‍ - 336000) എന്നിവരാണ് നേടിയത്. ഇന്ത്യക്കാരായ വെങ്കിടേഷ് ഘാട്ടക്ക് 70,0000 ദിര്‍ഹവും, കുര്‍ബാന്‍ ബാഗു ഖാന് 60,000 ദിര്‍ഹവും സമ്മാനം കിട്ടി. 079622 നമ്പര്‍ ടിക്കറ്റെടുത്ത ഇന്ത്യക്കാരന്‍ അനില്‍ മിര്‍ചന്ദാനിക്കാണ് 50,000 ദിര്‍ഹത്തിന്റെ എട്ടാം സമ്മാനം.
Also Read അടിച്ചുമോനേ...ബംപർ'; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം
ഒന്‍പതാം സമ്മാനം ലഭിച്ച മുജാഹിദ് സമാന്‍ അഹ്‍മദ് ആണ് ഇന്നത്തെ നറുക്കെടുപ്പില‍്‍ സമ്മാനം കിട്ടിയവരില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരനല്ലാത്ത ഒരേ ഒരാള്‍. 040832 നമ്പര്‍ ടിക്കറ്റിലൂടെ 40,000 ദിര്‍ഹം നേടിയ ഇദ്ദേഹം പാകിസ്ഥാന്‍ സ്വദേശിയാണ്. ഇന്ത്യക്കാരനായ സൈനുല്‍ ആബിദീന്‍ കോയാമുന്റെ പുരക്കലിനാണ് 30,000 ദിര്‍ഹത്തിന്റെ പത്താം സമ്മാനം. 282790 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം.