നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Dubai Duty Free Raffle| 'അടിച്ചുമോനേ...ബംപർ'; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം

  Dubai Duty Free Raffle| 'അടിച്ചുമോനേ...ബംപർ'; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം

  ദുബായിലെ സ്വകാര്യ കമ്പനിയിൽ മാനേജറാണ് അനൂപ് പിള്ള. 21 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന അനൂപ് കഴിഞ്ഞ പത്ത് വര്‍ഷമായി നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്.

  News18 Malayalam

  News18 Malayalam

  • Share this:
   ദുബായ്: കോവിഡ് മഹാമാരി കാലത്ത് പ്രവാസി മലയാളിയെ തേടിയെത്തിയത് മഹാഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ (10 ലക്ഷം ഡോളർ) സമ്മാനം ലഭിച്ചു. ദുബായില്‍ ജോലി ചെയ്യുന്ന അനൂപ് പിള്ളയാണ് (46) ബുധനാഴ്ച നടന്ന 341 സീരീസ് നറുക്കെടുപ്പിലൂടെ കോടീശ്വരനായത്. 4512 ആണ് വിജയനമ്പര്‍.

   Also Read- തൊഴിൽതേടി സന്ദർശക വിസയിൽ യുഎഇയിലേക്ക് വരേണ്ടതില്ല; ഇന്ത്യക്കാർക്കും പാകിസ്ഥാൻകാർക്കും മുന്നറിയിപ്പ്

   ദുബായിലെ സ്വകാര്യ കമ്പനിയിൽ മാനേജറാണ് അനൂപ് പിള്ള. 21 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന അനൂപ് കഴിഞ്ഞ പത്ത് വര്‍ഷമായി നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്. മഹാമാരിക്കാലത്ത് ഇത്തരമൊരു സമ്മാനം തേടിയെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ദുബായിലെ ഒരു ഇന്റര്‍നാഷണല്‍ ബില്‍ഡിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ എം.ഇ.പി സീനിയര്‍ മാനേജരായ അനൂപ് പറഞ്ഞു.

   Also Read- പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് നിരോധിച്ച് കുവൈറ്റ് സിറ്റി; പാർപ്പിട സമുച്ചയങ്ങൾക്കും ബാധകം

   നറുക്കെടുപ്പ് വിജയത്തിൽ സന്തോഷമുണ്ടെന്നും 5000 ടിക്കറ്റുകൾ വിറ്റഴിയുന്തോറും നടക്കുന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് തന്നെപ്പോലുള്ളവർക്ക് വിജയം നേടാൻ അപൂർവ അവസരമൊരുക്കുന്നതായും അനൂപ് പറഞ്ഞു. ഭാര്യക്കും രണ്ട് മക്കളോടുമൊത്ത് ദുബായിലാണ് അനൂപ് താമസിക്കുന്നത്.

   Also Read- നബിദിനം: കുവൈത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു

   ദുബായ് ഡ്യൂട്ടിഫ്രീ, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ പതിവായി മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് ജേതാക്കളാകാറ്. എന്നാൽ, അടുത്തിടെ നടന്ന നറുക്കെടുപ്പുകളിൽ മറ്റു രാജ്യക്കാരായിരുന്നു വിജയികൾ. ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഒരു മലയാളിയെ തേടി മഹാഭാഗ്യമെത്തുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ ആരംഭിച്ച 1999ന് ശേഷം വിജയിയാകുന്ന 169ാമത്തെ ഇന്ത്യക്കാരനാണ് അനൂപ്.   ഇതോടനുബന്ധിച്ച് നടന്ന മറ്റു നറുക്കെടുപ്പുകളിൽ ഫിലിപ്പീൻസുകാരിക്ക് ആഡ‍ംബര കാറും ഇന്ത്യക്കാരനായ വിശാൽ രവീന്ദ്രന്‍, ഫിലിപ്പീൻസ് യുവതി എന്നിവർക്ക് ആഡംബര മോട്ടോർ ബൈക്കുകളും സമ്മാനം ലഭിച്ചു
   Published by:Rajesh V
   First published:
   )}