അതേസമയം അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യക്കാർ അപേക്ഷ സമർപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഫർവാനിയയിലും ജലീബ് ഷുയൂഖിലു ഒരുക്കിയ കേന്ദ്രങ്ങളിൽ ആയിരകണക്കിന് അപേക്ഷകൾ വ്യാഴാഴ്ച മാത്രം ലഭിച്ചു. ഈ മാസം 20 വരെ ഇന്ത്യക്കാരുടെ അപേക്ഷ സ്വീകരിക്കും. പാസ്പോർട്ട് യാത്രരേഖയായി കൈവശമുള്ളവരുടെ അപേക്ഷയാണ് സ്വീകരിക്കുന്നത്.
You may also like:COVID 19| റെഡ് സോണിൽ നാലു ജില്ലകൾ മാത്രം; ഇളവ് 20ന് ശേഷം [NEWS]വീടിനുള്ളിലാണെന്ന് തെളിയിക്കാൻ സെൽഫി; ക്വാറന്റൈനിലുള്ള ആളുകളോട് ഡൽഹി സർക്കാർ [NEWS]കോവിഡിനെ തുരത്താൻ UAE; 3000 കിടക്കകളുമായി ദുബായിൽ കോവിഡ് ആശുപത്രി ഒരുങ്ങുമ്പോൾ [PHOTO]
advertisement
എംബസിയിൽ എമർജൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചവർ എംബസി നിർദേശിക്കുന്ന പ്രകാരമാണ് അപേക്ഷാകേന്ദ്രങ്ങളിലെത്തുന്നത്. അപേക്ഷ സ്വീകരിച്ചശേഷം കുവൈറ്റ് സർക്കാർ ഒരുക്കിയ ഷെൽട്ടറുകളിലേക്ക് മാറ്റി. ഇവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വിമാനടിക്കറ്റ് കുവൈറ്റ് സർക്കാർ നൽകും. വിമാന സർവ്വീസ് പുനഃരാരംഭിക്കുന്നതിന് അനുസരിച്ച് ഇവരെ വിമാനത്താവളങ്ങളിൽ എത്തിക്കും.