TRENDING:

കുവൈറ്റ് തീരത്ത് എണ്ണക്കപ്പലിൽ വൻ സ്ഫോടനം; എണ്ണച്ചോർച്ചയെന്ന് റിപ്പോർട്ട്

Last Updated:

മുബാറക് അൽ-കബീർ മേഖലയ്ക്ക് സമീപമാണ് സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യൻ യുദ്ധം ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതത്തെ താറുമാറാക്കുന്നു. കുവൈറ്റ് തീരത്ത് നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിൽ വൻ സ്ഫോടനം നടന്നതായും ഇതിനെത്തുടർന്ന് സമുദ്രത്തിൽ എണ്ണച്ചോർച്ച ഉണ്ടായതായും ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസിയായ UKMTO അറിയിച്ചു. മുബാറക് അൽ-കബീർ മേഖലയ്ക്ക് സമീപമാണ് സംഭവം.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

കപ്പലിന്റെ പോർട്ട് സൈഡിൽ സ്ഫോടനം നടന്നതായും ഉടൻ തന്നെ ഒരു ചെറിയ ബോട്ട് അവിടെനിന്ന് അതിവേഗം അകന്നുപോയതായും കപ്പലിലെ ക്യാപ്റ്റൻ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തെത്തുടർന്ന് കപ്പലിലെ ടാങ്കിൽ നിന്ന് കടലിലേക്ക് എണ്ണ ഒഴുകുന്നത് പാരിസ്ഥിതിക ആഘാതത്തിന് കാരണമായേക്കാം. സ്ഫോടനം നടന്നത് കുവൈത്തിന്റെ ഔദ്യോഗിക സമുദ്രാതിർത്തിക്ക് പുറത്താണെന്ന് (ഏകദേശം 60 കിലോമീറ്റർ അകലെ) കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആഗോള ഊർജ്ജ വിതരണത്തിന്റെ പ്രധാന കവാടമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങളുടെ കൈപ്പിടിയിലാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു. കപ്പൽ ഗതാഗതം കൂടുതൽ അപകടത്തിലായതോടെ ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനികളിലൊന്നായ ചൈനയുടെ 'കോസ്‌കോ ഷിപ്പിംഗ്' കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈറ്റ് തീരത്ത് എണ്ണക്കപ്പലിൽ വൻ സ്ഫോടനം; എണ്ണച്ചോർച്ചയെന്ന് റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories