കോവിഡ് അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് ക്വറന്റീൻ കാലയളവില്‍ ഇഹ്തിറാസ് ആപ്പില്‍ മഞ്ഞ നിറത്തിലുള്ള ക്യൂആര്‍ കോഡായിരിക്കും എന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖത്തറിലിറങ്ങി ആറ് ദിവസത്തിന് ശേഷം മാത്രമേ കോവിഡ് ടെസ്റ്റ് നടത്താന്‍ പറ്റുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.
Also Read- ദുരഭിമാനക്കൊല: ഗർഭിണിയായ 35കാരിയെ കുവൈറ്റിലെ ആശുപത്രി ICUവിൽ കയറി സഹോദരൻ വെടിവെച്ചുകൊന്നു
advertisement
നിലവിലെ സാഹചര്യത്തില്‍ ഖത്തറിലെത്തുന്ന എല്ലാ തരം യാത്രക്കാരും എയര്‍പോര്‍ട്ടിലിറങ്ങിയ ഉടന്‍ ഫോണുകളില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കണം. കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒരാഴ്ച്ചത്തെ ക്വറന്റീൻ കാലയളവാണ് ആരോഗ്യമന്ത്രാലയം നിര്‍ദേിച്ചിട്ടുള്ളത്.
യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടിലിറങ്ങിയത് മുതല്‍ ക്വറന്റീൻ പൂർത്തിയാക്കുന്ന ഒരാഴ്ച മുഴുവന്‍ മഞ്ഞ നിറത്തിലുള്ള സ്റ്റാറ്റസായിരിക്കും ഇഹ്തിറാസ് ആപ്പില്‍ കാണിക്കുകയെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ അറിയിപ്പ്.