നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Dubai Duty Free | ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യക്കാരൻ; 7.3 കോടിയിലേറെ രൂപയുടെ സമ്മാനം ഹൈദരാബാദ് സ്വദേശിക്ക്

  Dubai Duty Free | ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യക്കാരൻ; 7.3 കോടിയിലേറെ രൂപയുടെ സമ്മാനം ഹൈദരാബാദ് സ്വദേശിക്ക്

  ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിക്കുന്ന 168–ാമത്തെ ഇന്ത്യക്കാരനാണ് ലക്ഷ്മി വെങ്കിട ടാറ്റ റാവ‌ു.

  Dubai Duty Free

  Dubai Duty Free

  • Share this:
   ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനെ. 338ാം സീരീസിലെ നറുക്കെടുപ്പിൽ ഹൈദരാബാദ് സ്വദേശി ലക്ഷ്മി വെങ്കിട ടാറ്റ റാവു ഗ്രന്ധിക്കാണ് 10 ലക്ഷം ഡോളർ (7.3 കോടിയിലേറെ രൂപ) സമ്മാനം അടിച്ചത്. ദുബായിൽ സോഫ്റ്റ് വെയർ എൻജിനീയറാണ് ലക്ഷ്മി വെങ്കിട ടാറ്റ റാവു ഗ്രന്ധി . 4829 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാർഹമായത്. ഇതോടെ ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിക്കുന്ന  168–ാമത്തെ ഇന്ത്യക്കാരനാണ് ലക്ഷ്മി വെങ്കിട ടാറ്റ റാവ‌ു.


   337 സീരിസിലെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയതും ഇന്ത്യക്കാരനായിരുന്നു. ദുബായ് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റി ഉദ്യോഗസ്ഥനായ നിതേഷ് സുഗ്‍നാനിയായിരുന്നു അന്നത്തെ ഭാഗ്യവാൻ.

   30 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന നിതേഷ്  15 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നയാളാണ്. 2011ല്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലൂടെ നിതേഷിന് ബി.എം.ഡബ്ല്യൂ 750Li കാര്‍ സമ്മാനമായി ലഭിച്ചിട്ടുമുണ്ട്. 1995ല്‍ നിതേഷിന്റെ പിതാവിനും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ ബി.എം.ഡബ്ല്യൂ 850 CiA കാര്‍ ലഭിച്ചിട്ടുണ്ട്.
   Published by:Aneesh Anirudhan
   First published:
   )}