TRENDING:

വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കടുത്ത വൈറൽ പനിയെ തുടർന്ന്; ദുബായിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ

Last Updated:

വേടന്റെ അനാരോഗ്യം മൂലം വെള്ളിയാഴ്ച ഖത്തറിലെ ദോഹയിൽ നടക്കേണ്ടിയിരുന്ന സംഗീത പരിപാടി മാറ്റി. ഡിസംബര്‍ 12ലേക്കാണ് പരിപാടി മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു

advertisement
ദുബായ്: റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കടുത്ത വൈറൽ പനിയെ തുടര്‍ന്ന്. ദുബായ് മുഹൈസിനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വേടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. വേടന്റെ അനാരോഗ്യം മൂലം വെള്ളിയാഴ്ച ഖത്തറിലെ ദോഹയിൽ നടക്കേണ്ടിയിരുന്ന സംഗീത പരിപാടി മാറ്റി. ഡിസംബര്‍ 12ലേക്കാണ് പരിപാടി മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു.
റാപ്പർ വേടൻ (Image: Instagram)
റാപ്പർ വേടൻ (Image: Instagram)
advertisement

കഴിഞ്ഞ ഞായറാഴ്ച ദുബായിലെ ഖിസൈസിൽ വേടൻ പരിപാടി അവതരിപ്പിച്ചിരുന്നു. അസുഖത്തെ തുടർന്ന് അവസാന മണിക്കൂറിലാണ് അന്ന് വേടൻ സ്റ്റേജിലെത്തിയത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ആശുപത്രിയില്‍ നിന്നുള്ള ചിത്രം വേടന്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. വേടന്റെ ആരോഗ്യാവസ്ഥയിൽ ആശങ്കപ്പെടാനില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ആണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അറിയിച്ചു. ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും പരിപാടി മാറ്റിവയ്ക്കേണ്ടി വന്നതിനു ക്ഷമ ചോദിക്കുന്നതായും വേടന്‍ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വേടന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‌Summary: Rapper Vedan has been hospitalized due to a severe viral fever. Vedan has been admitted to the Intensive Care Unit (ICU) of a private hospital in Muhaisnah, Dubai. Due to Vedan's ill health, the music event scheduled to be held in Doha, Qatar, on Friday has been postponed. The organizers announced that the event has been shifted to December 12.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കടുത്ത വൈറൽ പനിയെ തുടർന്ന്; ദുബായിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ
Open in App
Home
Video
Impact Shorts
Web Stories