You may also like:'ഷൈലജാജീ ആ പരാമർശം തെറ്റാണ്'; ആരോഗ്യമന്ത്രിയുടെ ബി.ബി.സി അഭിമുഖത്തേക്കുറിച്ച് ഗോവ മുഖ്യമന്ത്രിയുടെ തിരുത്ത് [NEWS]"'ഞാനും കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്'; പി.ആർ ഏജൻസി ആരോപണത്തിൽ മുഖ്യമന്ത്രി [NEWS]LIVE Updates സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; എല്ലാവരും പുറത്തുനിന്നും എത്തിയവർ [NEWS]
advertisement
നേരത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ തവാജുദി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഈ രജിസ്ട്രേഷനാണ് ഇപ്പോൾ ഐ.സി.എയിലേക്ക് മാറ്റിയിരിക്കുന്നത്. അപേക്ഷ അധികൃതര്‍ സ്വീകരിച്ച് യാത്രാ അനുമതി ലഭിച്ച ശേഷമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവൂ.
കളര്‍ ഫോട്ടോ, വിസയുടെ പകര്‍പ്പ്, പാസ്‍പോര്‍ട്ടിന്റെ പകര്‍പ്പ്, രാജ്യത്ത് നിന്ന് പുറത്ത് പോയത് തെളിയിക്കുന്നതിനാവശ്യമായ രേഖ എന്നിവയാണ് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടത്.
https://beta.smartservices.ica.gov.ae/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. വെബ്സൈറ്റ് തുറന്ന ശേഷം സ്മാര്‍ട്ട് സര്‍വീസുകളില്‍ നിന്ന് OTHER SERVICES - RESIDENTS OUTSIDE UAE - ENTRY PERMISSION - ISSUE എന്നത് തെരഞ്ഞെടുക്കണം. START SERVICE എന്നതില്‍ ക്ലിക്ക് ചെയ്ത് ഫോം പൂരിച്ച് രേഖകൾ അറ്റാച്ച് ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കാം. രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ റഫറന്‍സ് നമ്പര്‍ കിട്ടും. തുടര്‍ വിവരങ്ങള്‍ ഈ നമ്പര്‍ ഉപയോഗിച്ച് അറിയാന്‍ കഴിയും.
കുടുംബാംഗങ്ങള്‍ യുഎഇയില്‍ ഉളവര്‍ക്കാണ് മടങ്ങി വരവിന് ആദ്യ പരിഗണന ലഭിക്കുക. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തൂങ്ങിയ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ടാം ഘട്ടത്തില്‍ പരിഗണന ലഭിക്കും. മാര്‍ച്ച് 1 ന് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് 2020 ഡിസംബര്‍ 31 വരെ വിസ പുതുക്കി നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അവര്‍ക്കും എന്‍ട്രി പെര്‍മിറ്റ് രജിസ്റ്റര്‍ ചെയ്യാം.