'ഞാനും കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്'; പി.ആർ ഏജൻസി ആരോപണത്തിൽ മുഖ്യമന്ത്രി

Last Updated:

"ഏതെങ്കിലും ചോദ്യത്തിന് ഞാന്‍ മറുപടി പറയാതിരിക്കുന്നുണ്ടോ. എതെങ്കിലും പി.ആര്‍ ഏജന്‍സിയുടെ നിര്‍ദേശത്തിന് കാത്ത് നല്‍ക്കുകയാണോ ഞാന്‍."

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാര്‍ത്താസമ്മേളനത്തിനു പിന്നിൽ പി.ആര്‍ ഏജന്‍സികളാണെന്ന ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രിപിണറായി വിജയൻ.തന്നെ ഈ നാടിന് അറിയാമെന്നും കുറച്ചു കാലമായി ഈ കൈലും കുത്തി ഇവിടെ നിക്കാന്‍ തുടങ്ങിയിട്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
You may also like:'ഷൈലജാജീ ആ പരാമർശം തെറ്റാണ്'; ആരോഗ്യമന്ത്രിയുടെ ബി.ബി.സി അഭിമുഖത്തേക്കുറിച്ച് ഗോവ മുഖ്യമന്ത്രിയുടെ തിരുത്ത് [NEWS]"പറയാന്‍ ഉദ്ദേശിച്ചത് പുതുച്ചേരിയെന്ന്, പറഞ്ഞു വന്നപ്പോൾ ഗോവ എന്നായിപ്പോയി': BBC അഭിമുഖത്തിൽ തിരുത്തുമായി ആരോഗ്യമന്ത്രി [NEWS]LIVE Updates സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; എല്ലാവരും പുറത്തുനിന്നും എത്തിയവർ [NEWS]
''നിങ്ങള്‍ കുറച്ച് കാലമായല്ലോ ഈ കൈലും കുത്തി നടക്കുന്നത്. ഇപ്പോള്‍ പുതിയതായി വന്നതല്ലല്ലോ. ഞാനും കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി ഇവിടെ നിക്കുന്നത്. നമ്മള്‍ തമ്മില്‍ ആദ്യമായല്ലല്ലോ കാണുന്നത്. കുറെക്കാലമായി കണ്ടു കൊണ്ടിരിക്കുന്നുണ്ടല്ലോ. നമ്മള്‍ തമ്മില്‍ എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെയെങ്കിലും ഉപദേശം തേടി മറുപടി പറയുക എന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യ ബുദ്ധയുമുള്ള ആരും പറയില്ല."- മുഖ്യമന്ത്രി പറഞ്ഞു.
advertisement
'ഇപ്പോള്‍ നിങ്ങള്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നില്ലേ. എന്നാല്‍ ഞാന്‍ ആ പി.ആര്‍ എജന്‍സിയെ ബന്ധപ്പെടേണ്ടെ. എന്റെ ചെവിട്ടില്‍ നിങ്ങളുടെ ചെവിട്ടില്‍ വെക്കുന്നത് പോലുള്ള സാധനമൊന്നുമില്ലല്ലോ. നിങ്ങള്‍ക്ക് എന്ത് ചോദിക്കണമെന്ന് ചിലപ്പോള്‍ നിര്‍ദേശം വരാറില്ലേ. അങ്ങനെ നിര്‍ദേശം വരാനുള്ള ഒരു സാധനവും എന്റെ കയ്യിലില്ലല്ലോ. ഞാന്‍ ഫ്രീയായി നില്‍ക്കുകയല്ലേ. നിങ്ങളും ഫ്രീയായി ചോദിക്കുകയല്ലേ. ഏതെങ്കിലും ചോദ്യത്തിന് ഞാന്‍ മറുപടി പറയാതിരിക്കുന്നുണ്ടോ. എതെങ്കിലും പി.ആര്‍ ഏജന്‍സിയുടെ നിര്‍ദേശത്തിന് കാത്ത് നല്‍ക്കുകയാണോ ഞാന്‍. എന്നെ ഈ നാടിന് അറിയില്ലേ. കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല.'' മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഞാനും കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്'; പി.ആർ ഏജൻസി ആരോപണത്തിൽ മുഖ്യമന്ത്രി
Next Article
advertisement
Love Horoscope January 7| പങ്കാളിയുമൊത്ത് പ്രണയനിമിഷങ്ങൾ ആസ്വദിക്കുക; സഹാനുഭൂതി പുലർത്തുക: ഇന്നത്തെ പ്രണയഫലം
Love Horoscope January 7| പങ്കാളിയുമൊത്ത് പ്രണയനിമിഷങ്ങൾ ആസ്വദിക്കുക; സഹാനുഭൂതി പുലർത്തുക: ഇന്നത്തെ പ്രണയഫലം
  • മീനം രാശിക്കാർക്ക് പ്രണയത്തിൽ സന്തോഷവും അവസരങ്ങളും

  • മകരം രാശിക്കാർക്ക് ആശയവിനിമയത്തിൽ തെറ്റിദ്ധാരണകൾ നേരിടാം

  • കുംഭം, മിഥുനം രാശിയിലെ സിംഗിളുകൾക്ക് പുതിയ പ്രണയബന്ധം

View All
advertisement