Coronavirus LIVE Updates സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; എല്ലാവരും പുറത്തുനിന്നും എത്തിയവർ

Last Updated:

Coronavirus Pandemic LIVE Updates | പോസിറ്റീവ് ആയവരില്‍ കണ്ണൂര്‍ ജില്ലയില്‍ അഞ്ച് പേരും മലപ്പുറത്ത് മൂന്നു പേരും പത്തനതിട്ട, ആലപ്പുഴ തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവും ഇന്ന് വൈറസ് ബാധിതരായി.

Coronavirus Pandemic LIVE Updates:  സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. പരിശോധനാഫലം പോസിറ്റീവായ എല്ലാവരും വിദേശത്തുനിന്ന് വന്നവരാണ്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.പോസിറ്റീവ് ആയവരില്‍ കണ്ണൂര്‍ ജില്ലയില്‍ അഞ്ച് പേരും മലപ്പുറത്ത് മൂന്നു പേരും പത്തനതിട്ട, ആലപ്പുഴ തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവും ഇന്ന് വൈറസ് ബാധിതരായി. ഇതില്‍ നാലുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവര്‍ എട്ട് പേര്‍. അതില്‍ ആറ് പേര്‍ മഹാരാഷ്ട്രയില്‍നിന്നാണ്.
ഇരുപത്തിനാല് മണിക്കൂറിനിടെ 4970 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 1,01,139 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 3,163 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, 39,173 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. നിലവിൽ 58,802 പേരാണ് ചികിത്സയിലുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Coronavirus LIVE Updates സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; എല്ലാവരും പുറത്തുനിന്നും എത്തിയവർ
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement