മക്കയിൽ താമസിച്ചിരുന്ന ഒരു 46കാരനായ വിദേശിയാണ് ഏറ്റവും ഒടുവിൽ മരിച്ചത്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം മദീനയിൽ 51 വയസുള്ള അഫ്ഗാൻ പൗരൻ മരിച്ചിരുന്നു. രാജ്യത്ത് പുതുതായി 133 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 900 ആയി.
You may also like:COVID 19| കൊറോണ രോഗിക്ക് നൽകിയത് എച്ച്ഐവിയുടെ മരുന്ന്; മൂന്ന് ദിവസംകൊണ്ട് ഫലം നെഗറ്റീവ് [NEWS]COVID 19| മെഡിക്കൽ ഫിറ്റ്നെസ് ടെസ്റ്റ് വേണ്ട; യുഎഇ റസിഡൻസി വിസകൾ പുതുക്കിനൽകും [NEWS]കോവിഡ് 19 ഭീതിയിൽ ഡോക്ടർമാരെ വാടകവീടുകളിൽ നിന്ന് ഇറക്കിവിടുന്നതായി പരാതി [NEWS]
advertisement
റിയാദിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 83. ദമ്മാമിൽ 13, ജിദ്ദയിൽ 10, മദീനയിൽ ആറ്, ഖത്വീഫിൽ ആറ്, അൽഖോബാറിൽ അഞ്ച്, നജ്റാനിൽ നാല്, അബഹയിൽ രണ്ട്, അറാറിൽ രണ്ട്, ദഹ്റാനിലും ജുബൈലിലും ഓരോന്ന് വീതവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.