അബുദാബി: യുഎഇയിൽ വിസയുടെയും ലേബർ പെർമിറ്റിന്റെയും കാലാവധി അവസാനിക്കുന്ന തൊഴിലാളികളും വീട്ടുജോലിക്കാരും വിഷമിക്കേണ്ട. മെഡിക്കൽ ഫിറ്റ്നെസ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കി, വിസകൾ പുതുക്കി നൽകാനാണ് തീരുമാനം. ബുധനാഴ്ച രാത്രി വൈകിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
ഓട്ടോമാറ്റിക്കായി വിസ പുതുക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്, ഏതെങ്കിലും സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കോ വീട്ടുജോലിക്കാർക്കോ മാത്രമാണെന്ന് പ്രഖ്യാപനത്തിൽ പറയുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആശങ്കകൾ നിലനിൽക്കുന്ന വേളയിലാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസകരമായ പ്രഖ്യാപനമാണിത്.
കോവിഡ് ബാധയെ തുടർന്ന് രാജ്യത്തെ മെഡിക്കൽ ഫിറ്റ്നെസ് സെന്ററുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മെഡിക്കൽ ടെസ്റ്റിനായി ജീവനക്കാർ ഹാജരാകേണ്ടതില്ലെന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഓൺലൈൻ അടക്കമുള്ള സംവിധാനങ്ങളിലൂടെ ഫീസുകൾ അടയ്ക്കാവുന്നതാണ്. അങ്ങനെ നിയമപരമായി തൊഴിലാളികൾക്ക് രാജ്യത്ത് തുടരാമെന്നും അധികൃതർ വ്യക്തമാക്കുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.