TRENDING:

യുവതിയെ തോക്കിൻമുനയിൽ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത 19കാരന് തടവ് ശിക്ഷ

Last Updated:

ജോലിക്കായി ഒരു ആഫ്രിക്കക്കാരനെ കാണാൻ പോയ തന്നെ ഒരു അറബ് വംശജൻ  ബലാത്സംഗം ചെയ്തുവെന്ന് അവർ പോലീസിനോട് പരാതിപ്പെട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യു എ യിൽ വിസിറ്റ് വിസയിലെത്തിയ സ്ത്രീയെ തോക്കിൻമുനയിൽ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത 19 കാരിയായ വിദ്യാർഥിയെ ദുബായ് കോടതി ആറ് മാസം തടവിന് ശിക്ഷിച്ചു.
advertisement

അൽ റാഷിദിയ പൊലീസ് സ്റ്റേഷനിൽ സ്ത്രീ നൽകിയ പരാതി പ്രകാരം സ്വദേശി വിദ്യാർഥി തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ഫെബ്രുവരി 3 ന് ബലാത്സംഗം ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറയുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 9 നാണ് 28 കാരിയായ കെനിയൻ യുവതി ജോലി തേടി യുഎഇയിലെത്തിയത്. സംഭവ ദിവസം കാമറൂൺ കാരനായ ഒരു വ്യക്തിയെ കാണാൻ ഷാർജയിലെ അൽ നഹ്ദയിലെ ഒരു ഷോപ്പിംഗ് സെന്ററിലെ പാർക്കിംഗ് സ്ഥലത്ത് വൈകുന്നേരം ആറരയോടെ അവർ പോയി.

advertisement

അയാൾ നിർദേശിച്ചതനുസരിച്ച് സ്ത്രീ പ്രതിയോടൊപ്പം പോയി. “വാഹനം കുറേ ദൂരേക്ക് പോകുന്നത് ചോദിച്ചപ്പോൾ ജോലി സ്ഥലം ദൂരെയാണ് എന്നാണ് അയാൾ പറഞ്ഞത്,” പരാതിക്കാരി പറഞ്ഞു.

നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന് സമീപം കാർ പാർക്ക് ചെയ്ത ശേഷം പ്രതി ആരെയോ ഫോണിൽ വിളിച്ചു. അപ്പോൾ ഒരു കാറിൽ രണ്ടുപേർ എത്തി.എന്നാൽ അവർ അവനോട് കയർത്ത് സംസാരിച്ചു. എനിക്ക് പ്രായം കൂടുതൽ ഉണ്ടെന്നും അവന്റെ അമ്മയുടെ പ്രായമുണ്ടാകും എന്നുമാണ് അവർ പറഞ്ഞത് എന്നെനിക്ക് മനസ്സിലായി. എന്നെ പോകാൻ അനുവദിക്കണമെന്നും പറഞ്ഞതിനു ശേഷം അവർ പോയി. ആ രണ്ടുപേരും പോയതിനുശേഷം അവനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം എന്ന് ആവശ്യപ്പെട്ടു ." അതിനു വിസമ്മതിച്ചപ്പോൾ അവൻ എന്റെ ഷർട്ട് വലിച്ചുകീറി. കാറിന്റെ സീറ്റിനടിയിൽ നിന്ന് തോക്ക് എടുത്ത് എന്നെ ഭീഷണിപ്പെടുത്തി. പിന്നീട് അയാൾ അയാളുടെ ശരീരത്തിലേക്ക് എന്തോ കുത്തിവെച്ചപ്പോൾ ഞാൻ ഭയന്നു പോയി." സ്ത്രീ കോടതിയോട് പറഞ്ഞു..

advertisement

ഭയന്ന സ്ത്രീയെ കാറിന്റെ പിൻസീറ്റിലേക്ക് വലിച്ചിട്ട അയാൾ ഒരു മണിക്കൂറോളം ബലാത്സംഗം ചെയ്തു. ആരോടും ഇതേക്കുറിച്ച് പറയരുതെന്ന് അയാൾ അവരെ ഭീഷണിപ്പെടുത്തി.

തിരിച്ചുപോകുമ്പോൾ സ്ത്രീ ദുബായ് പൊലീസ് ഓപ്പറേഷൻ റൂമിലേക്ക് രണ്ടുതവണ വിളിച്ചു. "എന്നെ അൽ റാഷിദിയ പൊലീസ് സ്റ്റേഷനിൽ ഇറക്കിവിടാൻ പറഞ്ഞപ്പോൾ അയാൾക്ക് അയാൾക്ക് ദേഷ്യം വന്നു. അവൻ എന്റെ ഫോൺ കാറിൽ നിന്നും വലിച്ചെറിഞ്ഞു . അവന് ആഗ്രഹിക്കുന്നത് എന്തും ചെയ്യാമെന്നും എനിക്ക് എതിർത്ത് ഒന്നും ചെയ്യാനാകില്ലെന്നും അയാൾ പറഞ്ഞു. ഞാൻ അയാളുടെ തല പിടിച്ച് വലിച്ചപ്പോൾ അയാൾക്ക് വാഹനത്തിന്റെ നിയന്ത്രണം ഏറെക്കുറെ നഷ്ടപ്പെട്ടു. അയാൾ പിന്നീട് എന്നെ വലിച്ചിഴച്ച് പുറത്തേക്ക് തള്ളി. അങ്ങനെ ഞാൻ അവന്റെ ഫോണുമായി പുറത്തേക്ക് വീണു, ”അവൾ പറഞ്ഞു.

advertisement

രാത്രി 11.40 ഓടെ അൽ വർഖയ്ക്കും മിർഡിഫിനും ഇടയിലുള്ള പോലീസ് പട്രോളിംഗ് ഉദ്യോഗസ്ഥരാണ് യുവതിയെ കണ്ടതെന്ന് പോലീസ് സർജന്റ് പറഞ്ഞു. ജോലിക്കായി ഒരു ആഫ്രിക്കക്കാരനെ കാണാൻ പോയ തന്നെ ഒരു അറബ് വംശജൻ  ബലാത്സംഗം ചെയ്തുവെന്ന് അവർ പോലീസിനോട് പരാതിപ്പെട്ടു. പിന്നീട് പ്രതിയെ പോലീസ് കണ്ടെത്തി.

യുവതിയുടെ ശരീരത്തിൽ പ്രതിയുടെ ഡിഎൻഎ തെളിവുകൾ കണ്ടെത്തിയതായി ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കി.എന്നാൽ പ്രതി കുറ്റം നിഷേധിച്ചു.

Also Read ദുബായ്- അബുദാബി യാത്രക്ക് 12 മിനിറ്റോ ? വരുന്നു വിമാനത്തേക്കാളും വേഗതയിൽ പായുന്ന ഹൈപ്പർലൂപ്പ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുവതിയെ തോക്കിൻമുനയിൽ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത 19കാരന് തടവ് ശിക്ഷ