ദുബായ്: അബുദാബിയില്‍ നിന്ന് ദുബായിൽ എത്താൻ 12 മിനിറ്റോ? റിയാദിലേക്ക് പോകാൻ 48 മിനിറ്റും. ഇതൊക്കെ സാധ്യമാണോ എന്നാണ് ചിന്തിക്കുന്നത്. അടുത്തതലമുറ ഗതാഗത സംവിധാനമായ ഹൈപ്പർ ലൂപ്പ് വഴി ഇത് സാധ്യമാണ്. വിമാനത്തെക്കാളും വേഗത്തിൽ പായുന്ന ട്രെയിൻ സമാനമായ സംവിധാനമാണ് ഹൈപ്പർ ലൂപ്പ്. ഇതിന്റെ മാതൃക ദുബായ് അന്താരാഷ്ട്ര മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
പൊതു ഗതാഗതത്തിന്റെ ഭാവി മാതൃകയായാണ് അധികൃതർ ഹൈപ്പർലൂപ്പിനെ കാണുന്നത്. ദുബൈയുടെ ഡിപി വേൾഡ് ഒരു പ്രധാന നിക്ഷേപകരായ യുഎസ് കമ്പനി ഇപ്പോൾ നടക്കുന്ന ദുബായ് ഇന്റർനാഷണൽ മോട്ടോർ ഷോയിൽ അതിശയിപ്പിക്കുന്ന ഒരു സാന്നിധ്യമാണ്. ഹൈപ്പർ ലൂപ്പിന്റെ മാതൃകയായ പാസഞ്ചർ പോഡുകൾ ആണ് മോട്ടോർ ഷോയിലുള്ളത്. എല്ലാം നിശ്ചയിച്ചതുപ്രകാരം സംഭവിച്ചാൽ മിനിറ്റുകൾക്കുള്ളിൽ ആളുകളെ വലിയ ദൂരത്തേക്ക് കൊണ്ടുപോകാനാകും. “ലോസ് വെഗാസ് ബേസിൽ 400-500 ടെസ്റ്റുകളിലൂടെ പൂർണ്ണ തോതിലുള്ള പോഡുകൾ കടന്നുപോയി - ഇപ്പോൾ, ആ സാങ്കേതിക രൂപകൽപ്പന വാണിജ്യ പദ്ധതിയിലേക്ക് മാറ്റാൻ ഞങ്ങൾ തയ്യാറാണ്,” വിഎച്ച്ഒയുടെ മിഡിൽ ഈസ്റ്റ്, ഇന്ത്യാ മാനേജിംഗ് ഡയറക്ടർ ഹർജ് ധാലിവാൾ പറഞ്ഞു.
എന്താണ് ഹൈപ്പർ ലൂപ്പ് ?
വിമാനത്തേക്കാളും വേഗത്തില്‍ പായുന്ന ട്രെയിന്‍ സമാന സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ്. വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെ വിമാനത്തോളമോ അതിലേറെയോ വേഗതയില്‍ ഭൂമിയിലൂടെ തന്നെ സഞ്ചരിക്കാനുള്ള മാര്‍ഗ്ഗമാണ് ഹൈപ്പര്‍ലൂപ്പ്. വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ക്യാപ്‌സ്യൂള്‍ പോലുള്ള വാഹനം. പതിനൊന്നടിയോളം വ്യാസമുള്ള ട്യൂബിനുള്ളിലെ കുറഞ്ഞ വായുമര്‍ദ്ദം ക്യാപ്‌സ്യൂള്‍ വാഹനത്തെ ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കാന്‍ സഹായിക്കും. മാഗ്നറ്റിക് ലെവിറ്റേഷന്‍ സാങ്കേതിക വിദ്യ വാഹനത്തെ ട്രാക്കില്‍ നിന്ന് ഉയര്‍ത്തി നിര്‍ത്തും. ഈ രണ്ട് സാങ്കേതികവിദ്യകളും കൂടി ചേരുമ്പോള്‍ അതിവേഗത്തില്‍ വാഹനത്തിന് സഞ്ചരിക്കാനാകും. ട്യൂബിനുള്ളില്‍ എവിടേയും തൊടാതെയുള്ള യാത്ര. ഭൂമിക്കടിയിലൂടെയോ മുകളില്‍ തൂണുകളിലോ ആണ് ഈ ട്യൂബ് പാത സ്ഥാപിക്കുക.
വേഗത മണിക്കൂറില്‍ 1100 കിലോമീറ്റര്‍
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ റെയില്‍ ലൈനിലും മൂന്നിരിട്ടി വേഗതയാണ് ഹൈപ്പര്‍ലൂപ് ട്രെയിനുകള്‍ കൈവരിക്കുക. മണിക്കൂറില്‍ 1100 കിലോമീറ്റര്‍ വേഗത വരെയാകും. സാധാരണ യാത്രാവിമാനമായ ബോയിങ് 747 ന്റെ ശരാശരി വേഗത മണിക്കൂറില്‍ 920 കിലോമീറ്ററാണ്. അങ്ങനെവരുമ്പോള്‍ യാത്രാവിമാനത്തേക്കാള്‍ വേഗതയില്‍ കുറച്ചുകൂടി സുരക്ഷിതമായുള്ള യാത്രയാണിത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.