സൗദി അറേബ്യയാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വരുന്ന ഹജ്ജ് തീർത്ഥാടകർകുള്ള നിയമങ്ങൾ തീരുമാനിക്കുന്നത്. നിലവിൽ സൗദിയിലേക്ക് പ്രവേശിക്കണമെങ്കിൽ അവിടുത്തെ സർക്കാർ അംഗീകരിച്ച വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കേണ്ടതുണ്ട്. ഫൈസർ, അസ്ട്രാസെനിക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് സൗദി അംഗീകരിച്ച വാക്‌സിനുകൾ. 60,000 പേർക്ക് മാത്രമേ ഇത്തവണ ഹജ്ജിനു അനുമതിയുള്ളൂ. അതേസമയം ഇന്ത്യയിലും ചൈന യിലും നിർമിക്കുന്ന വാക്‌സിനുകൾക്ക് സൗദി ഇത് വരെ അനുമതി നൽകിയിട്ടില്ല.
advertisement
ചൈനീസ് നിർമിത വാക്‌സിനുകളായ സിനോഫം, സിനോവാക് എന്നിവക്ക് അനുമതി നൽകണം എന്നാവശ്യപ്പെട്ട് പാകിസ്‌താൻ സർക്കാർ സൗദി അധികൃതരെ സമീപിച്ചിട്ടുണ്ട്. പാകിസ്ഥാൻ പൗരന്മാർക്കു അധികവും ചൈനീസ് വാക്‌സിനുകൾ കുത്തിവെച്ച സാഹചര്യത്തിലാണിത്. അതേസമയം മലേഷ്യ ഹജ്ജ് തീർത്ഥാടകർക്കായി പ്രത്യക കുത്തിവെപ്പ് നടപ്പിലാക്കി വരുന്നു.
ഹജ്ജ് യാതികർക്കായി സൗദി പ്രഖ്യാപിച്ച നിബന്ധനകളാണ് താഴേ പറയുന്നത്:
1. 18 വയസ്സിൽ ചുവടെ പ്രായമുള്ളവർക്കും 60 നു മുകളിൽ പ്രായമായവർക്കുംഇത്തവണ ഹജ്ജ് കർമത്തിന് പങ്കെടുക്കാൻ സാധ്യമല്ല.
2. ഹജ്ജ് കർമങ്ങൾ തുടങ്ങുന്നതിനു മുൻപ് തീർത്ഥാടകർ രണ്ട് വാക്‌സിൻ ഡോസുകളും എടുക്കേണ്ടതാണ്. വിദേശ പൗരന്മാർ സൗദി അംഗീകരിച്ച വാക്‌സിനുകളാണ് സ്വീകരിച്ചത് എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
3. യാത്ര തുടങ്ങുന്നതിന്റെ 40 മണിക്കൂർ മുൻപ് കോവിഡ് പരിശോധിച്ച് നെഗറ്റീവ് ഫലം സമർപ്പിക്കണം എന്നതാണ് തീർത്ഥാടകർക്കുള്ള മറ്റൊരു നിർദ്ദേശം. സൗദി അംഗീകരിച്ച ലാബുകളിൽ നിന്ന് മാത്രമേ കോവിഡ് പരിശോധിക്കാവൂ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
4. കോവിഡ് പ്രോട്ടോകോളുകളും നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടാണ് പുണ്യ കർമങ്ങൾ നിർവഹിക്കേണ്ടത്.
5. യാത്രയുടെ ആറ് മാസം മുമ്പ് ഗുരുതരമായ അസുഖം സ്ഥിതീകരിച്ചവർക്കോ, ആശുപത്രിയിൽ കഴിഞ്ഞവർക്കോ ഇത്തവണ ഹജ്ജിനു അനുമതിയുണ്ടാവില്ല.
കഴിഞ്ഞ വർഷവും വളരെ ചുരുങ്ങിയ പേരെ മാത്രമേ സൗദി അറേബ്യ ഹജ്ജിനായി തെരെഞ്ഞെടുത്തിരുന്നുള്ളൂ. ഇസ്ലാം മത വിശ്വാസമനുസരിച്ച് വളരെ പ്രധാനപ്പെട്ട അഞ്ചു പുണ്യ കർമങ്ങളിൽ ഒന്നാണ് ഹജ്ജ്. കഴിവുള്ള വിശ്വാസികൾ ജീവിതത്തിൽ ഒരു തവണയെങ്കിലും ഹജ്ജ് കർമം നിർവഹിക്കണം എന്നാണ് ഇസ്ലാം പറയുന്നത്. കഴിഞ്ഞ വർഷം കേവലം 10,000 സൗദി നിവാസികൾ മാത്രമാണ് ഹജ്ജിൽ പങ്കെടുത്തത്. അതേസമയം അതിനു മുമ്പത്തെ വർഷം ലോകത്തിന്റെ വിവിധ ഭാംഗങ്ങളിൽ നിന്നായി 2.5 മില്യൺ മുസ്ലിംകൾ പങ്കെടുത്തിട്ടുണ്ട്.
Tags: hajj, hajj vaccines, hajj 2021, saudi arabia, conditions for hajj, vaccines approved by saudi, സൗദി, ഹജ്ജ്, വാക്സി൯, സൗദി അംഗീകൃത വാക്സി൯