ഇന്റർഫേസ് /വാർത്ത /Corona / 'കോവിഡ് വായുവിലൂടെ പകരും'; ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും രോഗം പകരും; മാർഗനിർദേശം പുതുക്കി കേന്ദ്രം

'കോവിഡ് വായുവിലൂടെ പകരും'; ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും രോഗം പകരും; മാർഗനിർദേശം പുതുക്കി കേന്ദ്രം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

കഴിഞ്ഞ വർഷത്തെ പ്രോട്ടോകോളിൽ അടുത്ത സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നതെന്നാണ് പ്രസ്താവിച്ചിരുന്നത്.

  • Share this:

ന്യൂഡൽഹി: കോവിഡ് -19 ക്ലിനിക്കൽ മാനേജ്‌മെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. “പ്രധാനമായും വായുവിലൂടെയും കോവിഡ് പകരും. രോഗബാധിതനായ ഒരാൾ ചുമ, തുമ്മൽ അല്ലെങ്കിൽ സംസാരിക്കുമ്പോൾ പുറത്തുവിടുന്ന വൈറസ് കണം രോവ്യാപനത്തിന് കാരണമാകും”- പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു. വൈറസ് വ്യാപനത്തെക്കുറിച്ചുള്ള പുനരവലോകനം അതിന്റെ കഴിഞ്ഞ വർഷത്തെ പ്രോട്ടോക്കോളിൽ നിന്ന് മാറ്റമാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രോട്ടോകോളിൽ അടുത്ത സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നതെന്നാണ് പ്രസ്താവിച്ചിരുന്നത്.

“ഈ രോഗാണുക്കൾ ഉപരിതലത്തിലും ഉണ്ടാകാം, അവിടെ ഉപരിതലത്തിന്റെ തരം അനുസരിച്ച് ഏറെ സമയത്തേക്ക് വൈറസ് നിലനിൽക്കുന്നതായി കാണപ്പെടുന്നു. ഒരാൾ രോഗം ബാധിച്ച പ്രതലത്തിൽ സ്പർശിക്കുകയും കണ്ണുകൾ, മൂക്ക് അല്ലെങ്കിൽ വായിൽ സ്പർശിക്കുകയും ചെയ്താൽ അണുബാധയും ഉണ്ടാകാം. (ഫോമൈറ്റ് ട്രാൻസ്മിഷൻ എന്നറിയപ്പെടുന്നു), “ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണൽ ക്ലിനിക്കൽ മാനേജ്‌മെന്റ് പ്രോട്ടോക്കോൾ ഫോർ കോവിഡ് -19 പ്രസ്താവിച്ചു.

രോഗബാധിതരായ ആളിൽനിന്ന് പുറത്തുവരുന്ന വൈറസ് 10 മീറ്റർ വരെ വായുവിൽ തങ്ങിനിൽക്കുമെന്ന് സർക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവിന്റെ ഓഫീസ് അടുത്തിടെ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്. 'നോവൽ കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങളുടെ വ്യാപനം തടയാനും അതുവഴി മഹാമാരിയെ ചെറുക്കാനും ഇരട്ട മാസ്കുകൾ, സാമൂഹിക അകലം, ശുചിത്വം, വായുസഞ്ചാരം എന്നിവ ഉൾപ്പെടുന്ന ബ്രേക്ക് ദ ചെയിൻ ഫലപ്രദമായി പിന്തുടരണം' എന്നാണ് നേരത്തെ പുറത്തിറക്കിയിട്ടുള്ള മാർഗനിർദേശത്തിൽ പറയുന്നത്. എന്നാൽ നന്നായി വായു സഞ്ചാരമുള്ള സ്ഥലങ്ങൾ രോഗവ്യാപനത്തിന് ഇടയാകുമെന്നാണ് പുതിയ മാർഗനിർദേശത്തിൽ പറയുന്നത്.

ഉമിനീർ, മൂക്കൊലിപ്പ് എന്നിവ വഴി വൈറസ്, അന്തരീക്ഷ കണത്തിൽനിന്ന് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസിനെ കൊണ്ടുപോകുന്നു. വലിയ വലിപ്പത്തിലുള്ള തുള്ളികൾ നിലത്തും ഉപരിതലത്തിലും പതിക്കുന്നു, ചെറിയ കണികകൾ വായുവിൽ കൂടുതൽ ദൂരത്തേക്ക് കൊണ്ടുപോകുന്നു, അടച്ച വായുസഞ്ചാരമില്ലാത്ത മുറികളിൽ, വൈറസും അന്തരീക്ഷകണങ്ങളും വേഗത്തിൽ കേന്ദ്രീകരിക്കുകയും പ്രദേശത്തെ ആളുകൾക്ക് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

രോഗബാധിതനായ വ്യക്തിയിൽ നിന്ന് 2 മീറ്ററിനുള്ളിൽ തുള്ളികൾ വീഴുന്നുവെന്നും വൈറസ് കണങ്ങൾ 10 മീറ്റർ വരെ വായുവിൽ കൊണ്ടുപോകാമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊറോണ വൈറസ് എന്ന അണുബാധ വ്യാപിക്കുന്നത് തടയാൻ ആറടി (1.8 മീറ്റർ) ദൂരം നിലനിർത്തുക എന്നതായിരുന്നു മുമ്പത്തെ പ്രോട്ടോക്കോൾ. എന്നാൽ പുതിയ പ്രോട്ടോകോൾ പ്രകാരം ഈ ആറടി ദൂരം നിലനിർത്തുന്നതിലൂടെ മാത്രം കോവിഡ് വ്യാപനം ഒഴിവാക്കാനാകില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ കോവിഡ് വാക്സിൻ വിതരണത്തിന്റെ പുരോഗതി വിലയിരുത്തി കേന്ദ്രം . വാക്സിൻ വിതരണത്തെക്കുറിച്ചുള്ള അവലോകനത്തിനായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അഡ്മിനിസ്ട്രേറ്റർമാരുമായി വീഡിയോ കോൺഫറൻസിംഗിലൂടെയാണ് അവലോകന യോഗം ചേ‍ർന്നത്.

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അധ്യക്ഷത വഹിച്ച യോഗത്തിൽ രാജ്യത്തുടനീളമുള്ള വാക്സിനേഷൻ ഡ്രൈവിന്റെ പുരോഗതിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അവതരിപ്പിച്ചു. ദുർബലരായ ജനവിഭാഗങ്ങൾക്ക് വാക്സിൻ നൽകുന്നതിൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കുറിച്ച് യോഗത്തിൽ വിശകലനം നടത്തി. ഒന്നും രണ്ടും വീതം ഡോസുകൾ ലഭിച്ച ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ എന്നിവരുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകളും അവലോകനം ചെയ്തു. ഈ വിഭാഗത്തിൽ വാക്സിനേഷൻ വേഗത്തിലാക്കാനുള്ള സാധ്യതകളും വിലയിരുത്തി.

വാക്‌സിൻ പാഴാക്കൽ ഒരു ശതമാനത്തിൽ താഴെയായി നിലനിർത്താൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും ജാ‍ർഖണ്ഡ് (37.3%), ഛത്തീസ്ഗഡ് (30.2%), തമിഴ്‌നാട് (15.5%), ജമ്മു കാശ്മീർ (10.8%), മധ്യപ്രദേശ് (10.7%) എന്നിവിടങ്ങളിൽ വാക്സിൻ പാഴാക്കാൽ വളരെ ഉയ‍ർന്ന നിലയിലാണെന്ന് യോഗത്തിൽ വിലയിരുത്തി. വാക്സിൻ പാഴാക്കലിന്റെ ദേശീയ ശരാശരി 6.3% ആണ്.

First published:

Tags: Coronavirus, Covid 19, Covid vaccine, Novel coronavirus, Sanjeevani, കൊറോണവൈറസ്, കോവിഡ് 19