TRENDING:

യാത്രക്കാർ മദ്യലഹരിയിൽ പോരടിച്ചു; ദുബായിൽനിന്നുള്ള രണ്ട് വിമാനങ്ങൾ വൈകി

Last Updated:

അമിതമായി മദ്യപിച്ച ഇവർ പരസ്പരം വഴക്കിടുകയും ഉച്ചത്തിൽ സംസാരിച്ച് സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതോടെ വിമാന ജീവനക്കാർ ഇടപെട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: യാത്രക്കാർ മദ്യലഹരിയിൽ വഴക്കുണ്ടാക്കിയതിനെ തുടർന്ന് ദുബായിൽനിന്നുള്ള രണ്ട് വിമാനങ്ങൾ വൈകി. മദ്യപിച്ച് നാല് യാത്രക്കാർ ബഹളം വച്ചതോടെയാണ് ദുബായ്–കൊച്ചി വിമാനം വ്യാഴാഴ്ച ഹൈദരാബാദിൽ അടിയന്തരമായി ഇറക്കേണ്ടി വന്നത്. ബഹളമുണ്ടാക്കിയ നാല് പേരെയും രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറിയ ശേഷമാണ് വിമാനം കൊച്ചിയിലേക്കുള്ള യാത്ര തുടർന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

അമിതമായി മദ്യപിച്ച ഇവർ പരസ്പരം വഴക്കിടുകയും ഉച്ചത്തിൽ സംസാരിച്ച് സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതോടെ വിമാന ജീവനക്കാർ ഇടപെട്ടു. എന്നാൽ ഇവർ വാക്കുതർക്കവും പോർവിളിയും തുടർന്നു. ഇതോടെ വിമാനം ഹൈദരാബാദിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാന ജീവനക്കാരിൽനിന്ന് പരാതി എഴുതിവാങ്ങിയ ശേഷമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Also Read- മലപ്പുറത്ത് സുഹൃത്തിന്‍റെ എയർഗണ്ണിൽനിന്ന് വെടിയേറ്റ് യുവാവ് മരിച്ചു

കഴിഞ്ഞ ദിവസം ദുബായിൽനിന്ന് ടെൽ അവീവിലേക്കുള്ള വിമാനവും യാത്രക്കാർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് വൈകി. വെള്ളിയാഴ്ച പുറപ്പെടേണ്ടിയിരുന്ന ഫ്ലൈ ദുബായ് വിമാനം അഞ്ച് മണിക്കൂർ വൈകിയതിനും കാരണം യാത്രക്കാർ തമ്മിലുണ്ടായ പ്രശ്നമാണെന്ന് വിമാന കമ്പനി അറിയിച്ചു. ഇതര യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. ചില യാത്രക്കാർ മദ്യലഹരിയിൽ പ്രശ്നമുണ്ടാക്കിയതാണ് വിമാനം വൈകാൻ ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
യാത്രക്കാർ മദ്യലഹരിയിൽ പോരടിച്ചു; ദുബായിൽനിന്നുള്ള രണ്ട് വിമാനങ്ങൾ വൈകി
Open in App
Home
Video
Impact Shorts
Web Stories