മലപ്പുറത്ത് സുഹൃത്തിന്‍റെ എയർഗണ്ണിൽനിന്ന് വെടിയേറ്റ് യുവാവ് മരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്
മലപ്പുറം: എയര്‍ ഗണ്ണില്‍ നിന്നു വെടിയേറ്റ് യുവാവ് മരിച്ചു. മലപ്പുറം പെരുമ്പടപ്പിലാണ് സംഭവം. ആമയം സ്വദേശി ഷാഫിയാണ് (40) മരിച്ചത്. സുഹൃത്തിന്റെ എയര്‍ ഗണ്ണില്‍ നിന്നു അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഷാഫിയുടെ മൃതദേഹം പൊന്നാനി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഏത് സാഹചര്യത്തിലാണ് ഷാഫിയ്ക്ക് വെടിയേറ്റതെന്നത് ഉൾപ്പടെ പരിശോധിക്കുന്നുണ്ട്. ഷാഫിയുടെ സുഹൃത്തിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ഇവർ രണ്ടുപേരും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നാണ് വിവരം.
Also Read- ബംഗളൂരുവിൽ മലയാളി യുവതിയെ പ്രഷർ കുക്കർകൊണ്ട് തലയ്ക്കടിച്ച് കൊന്ന കൊല്ലം സ്വദേശി അറസ്റ്റിൽ
ഷാഫിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയാണ് പോസ്റ്റുമോർട്ടത്തിനായി മാറ്റിയത്. പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഷാഫിയുടെ ഉറ്റസുഹൃത്തിന്‍റെ എയർഗണ്ണിൽനിന്നാണ് വെടിയേറ്റത്.
Location :
Malappuram,Malappuram,Kerala
First Published :
August 27, 2023 8:27 PM IST