തീർത്ഥാടകർ സഞ്ചരിച്ച ബസിന്റെ പിന്നിലെ ടയറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമായി പറയുന്നത്. വണ്ടിയുടെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് വർക്ഷോപ്പിൽ കയറ്റി അറ്റകുറ്റപ്പണികൾ നടത്തി യാത്ര തുടരവെയാണ് അപകടം സംഭവിച്ചത്.
ടയർ പൊട്ടി എതിർദിശയിലെ റോഡിലേക്ക് ഇടിച്ചുകയറിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുകളിലെ പാനലുകൾ തകർന്നു, വിടവിലൂടെ പുറത്തേക്ക് തെറിച്ചുവീണ ഷീബയും ഇസ്മായിലും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടസമയത്ത് മിക്ക യാത്രക്കാരും ഉറക്കത്തിലായിരുന്നു. ബസിന്റെ മുൻഭാഗവും പൂർണ്ണമായും തകർന്നു. മറ്റ് യാത്രക്കാർ തകർന്ന വിടവുകളിലൂടെ പുറത്തിറങ്ങി. ആദ്യം പുറത്തിറങ്ങിയവരാണ് ബാക്കിയുള്ളവരെ രക്ഷിച്ചത്. പരിക്കേറ്റ 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ എട്ടു പേർ മലയാളികളാണ് എന്നാണ് ലഭ്യമായ വിവരം.
advertisement
വർഷങ്ങളായി ഭർത്താവിനൊപ്പം ഹോത്ത ബനി തമീമിൽ താമസിച്ചിരുന്ന ഷീബ, ഉംറ നിർവഹിക്കാനുള്ള യാത്രയ്ക്കിടെ അപകടത്തിൽപ്പെടുകയായിരുന്നു. നിലമ്പൂർ സ്വദേശിയായ മരിച്ച ഇസ്മാഈൽ, ഉംറ തീർത്ഥാടകരുടെ സ്ഥിരം വഴികാട്ടിയായിരുന്നു.
Summary: Two Malayalis died in Saudi Arabia after a bus carrying Umrah pilgrims overturned. The accident took place on Thursday. The incident took place around noon at Hota Bani Tamim - Makkah road, about 500 km from Riyadh. The deceased have been identified as Sheeba (42), a native of Kollam and Ismail Nizami (48), a native of Malappuram district. The cause of the accident is said to be the bursting of the rear tires of the bus carrying the pilgrims
