യുഎഇയില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന കോവിഡ് -19 വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. ചൈനയിലെ സിനോഫാറാം വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇപ്പോള്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിലാണ്. വാക്സിൻ ഉപയോഗം ഇതുവരെ സുരക്ഷിതവും ഫലപ്രദവുമാണെന്ന് അധികൃതര്‍ അറിയിച്ചു.
31,000 സന്നദ്ധ പ്രവർത്തകർക്കാണ് വാക്സിൻ ലഭിച്ചത്. വൈറസ് പിടിപെടാൻ സാധ്യത ഏറെയുള്ള തൊഴിലാളികൾക്കും പ്രൊഫഷണലുകൾക്കുമാണ് വാക്സിൻ നൽകുന്നത്. രാജ്യത്തെ നിരവധി ഉന്നത ഉദ്യോഗസ്ഥരും വാക്സിൻ നൽകിയിട്ടുണ്ട്.
advertisement
വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രിഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾറഹ്മാൻ അൽ ഒവൈസ്, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഒബയ്ദ് അൽ ഷംസി, യുഎഇ സാംസ്കാരിക, യുവജന മന്ത്രി നൗറ അൽ കാബി, എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ സെപ്റ്റംബർ 24 ന് വാക്സിൻ സ്വീകരിച്ചിരുന്നു.
ഈ ആഴ്ച ആദ്യം, റഷ്യയുടെ കോവിഡ് -19 വാക്സിൻ സ്പുട്‌നിക് വി യുടെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും യുഎഇ അംഗീകാരം നൽകിയിട്ടുണ്ട്.