Also Read- കോവിഡ് തടയാൻ സൗദിയില്‍ വീണ്ടും യാത്രാവിലക്ക്; കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടച്ചു
ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈറസിന്റെ വ്യാപനം ചില വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അത്യാവശ്യ സർവീസൊഴികെ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെച്ചിരുന്നു. എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും താൽകാലികമായി ഒരാഴ്ചത്തേക്ക് നിർത്തലാക്കുമെന്നും അത്യാവശ്യ വിമാന സർവീസുകൾ മാത്രം അനുവദിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം വീണ്ടും ഒരാഴ്ചത്തേക്ക് കൂടി നീട്ടാം. കര, നാവിക, വ്യോമമാർഗങ്ങളിലൂടെ രാജ്യത്തേക്കുള്ള പ്രവേശനത്തിനും ഒരാഴ്ചത്തേക്ക് വിലക്കുണ്ടാവും. ഇതേ തുടര്‍ന്നാണ് വന്ദേ ഭാരത് വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചത്.
advertisement
Also Read- ഒമാനും യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നു; കര-നാവിക അതിർത്തികളും അടയ്ക്കും
അതേസമയം, സൗദിയില്‍ കൊവിഡ് ബാധിച്ച് ഒമ്പത് പേര്‍ കൂടി മരിച്ചു. 168 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 211 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,61,178 ഉം രോഗമുക്തരുടെ എണ്ണം 3,52,089 ഉം ആയി. മരണസംഖ്യ 6131 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2958 പേരാണ്. ഇതില്‍ 410 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.