കോവിഡ് തടയാൻ സൗദിയില്‍ വീണ്ടും യാത്രാവിലക്ക്; കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടച്ചു
യാത്രാ വിലക്ക് ഒരാഴ്ചത്തേക്കാണെന്നും ആവശ്യമെങ്കിൽ നീട്ടുമെന്നും സൗദി വാർത്ത ഏജൻസി അറിയിച്ചു.
News18 Malayalam | December 21, 2020, 11:18 AM IST
1/ 5
റിയാദ്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യ വീണ്ടും യാത്രാ വിലക്ക് ഏർപ്പെടുത്തി. ഒരാഴ്ചത്തേക്ക് രാജ്യാന്തര വിമാനങ്ങൾ വിലക്കിയും കര, നാവിക, വ്യോമാതിർത്തികൾ അടച്ചുമാണ് രാജ്യത്ത് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
2/ 5
കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ അതിവേഗം പടരുന്ന സാഹചര്യം കൂട കണക്കിലെടുത്താണ് പുതിയ തീരുമാനം. വിലക്ക് ഒരാഴ്ചത്തേക്കാണെന്നും ആവശ്യമെങ്കിൽ നീട്ടുമെന്നും സൗദി വാർത്ത ഏജൻസി അറിയിച്ചു.
3/ 5
അത്യാവശ്യ ഘട്ടങ്ങളിൽ വിമാനങ്ങൾ അനുവദിക്കുംമെന്നും വാർത്താ ഏജൻസി വ്യക്തമാക്കുന്നു. അതേസമയം നിലവിൽ സൗദിയിലുള്ള വിമാനങ്ങൾക്ക് ഇത് ബാധകമല്ല. അവരെ പോകാൻ അനുവദിക്കുമെന്നും യാത്രാ ഏജൻസി റിപ്പോർട്ട് ചെയ്തു.
4/ 5
ഡിസംബർ എട്ടിനു ശേഷം യൂറോപ്പിൽനിന്ന് സൗദിയിൽ എത്തിയവർ രണ്ടാഴ്ചത്തേക്ക് സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും സൗദി ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
5/ 5
സൗദിക്കു പിന്നാലെ കുവൈത്തിലും ബ്രിട്ടനിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു, വൈറസ് വ്യാപനം സംബന്ധിച്ച ബ്രിട്ടന്റെ മുന്നറിയിപ്പിനെ തുടർന്ന് പല യുറോപ്യൻ രാജ്യങ്ങളും ബ്രിട്ടനിൽനിന്നുള്ള വിമാനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയിരുന്നു.