സൗജന്യ കോവിഡ് ടെസ്റ്റിംഗ്, പോസിറ്റീവ് രോഗികൾക്കുള്ള പിക്കപ്പ് സൗകര്യം, ഏകദേശം 5000 ആളുകൾക്ക് ഭക്ഷണ കിറ്റ് വിതരണം, ഡോക്ടർ ആൻഡ് മെഡിസിൻ സപ്പോർട്ട്, അങ്ങനെ അക്കാഫ് വോളന്റീയർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ നിരവധിയാണ്.
നാട്ടിലേക്കുള്ള ഫ്ലൈറ്റുകൾ ആരംഭിച്ചപ്പോൾ അതിലും ആളുകളെ സഹായിക്കാൻ അക്കാഫ് വോളന്റീയർസ് ഉണ്ടായിരുന്നു. ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെയും, മുതിര്‍ന്ന പൗരന്മാരെയും, ഗർഭിണികളെയും, കുട്ടികളെയും സഹായിക്കാൻ അക്കാഫ് വോളന്റീയർ ഗ്രൂപ്പ് മുന്നോട്ടു വന്നു. ഏകദേശം 2000 പേരെ ഫ്ലൈറ്റ് ചാർട്ടർ ചെയ്തു നാട്ടിലെത്തിക്കാനും സാധിച്ചു. ആദ്യമായി ഒരു എമിറേറ്റ്സ് ഫ്ലൈറ്റ് ചാർട്ടർ ചെയ്യുന്നതും ഏറ്റവും കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ചാർട്ടർ ചെയ്യുന്നതും അക്കാഫ് വോളന്റീയർ ഗ്രൂപ്പായിരുന്നു എന്നതും ഒരു പ്രത്യേകതയാണ്.
advertisement
TRENDING:എൻ.ഐ.എ സംഘത്തിലെ ഷൗക്കത്ത് അലി IPS ലഭിക്കേണ്ടവരുടെ പട്ടികയിൽ; ഡി.ജി.പിയുടെ ശുപാർശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിൽ[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്[NEWS]
ഈ വരുന്ന 25ന് ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള ചാർട്ടർ വിമാനത്തിൽ ഏകദേശം 190 ആളുകളെ തികച്ചും സൗജന്യമായി അക്കാഫ് വോളന്റീയർ ഗ്രൂപ്പ് നാട്ടിലെത്തിക്കും. ഇതിനു വേണ്ടി കഴിഞ്ഞ കുറെ ദിവസങ്ങളായി ജനറൽ കൺവീനർ സാനു മാത്യു (തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് അലൂമിനി) ജോയിന്റ് ജനറൽ കൺവീനർ ഷുജാ സോമൻ (എസ് എൻ കോളേജ് വർക്കല അലൂമിനി) എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് പേർ വീതം അടങ്ങുന്ന 25ഓളം പേർ പ്രവർത്തിക്കുകയാണ്. ഓൺലൈനിലെ ഓരോ രജിസ്ട്രേഷനും നേരിട്ട് കണ്ടറിഞ്ഞ് തികച്ചും അർഹരായവർക്കാണ്യ യാത്ര സൗകര്യം കൊടുക്കാൻ ശ്രമിക്കുന്നത്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് അലൂമിനിയുടെ ഭാഗമായ ടി എൻ കൃഷ്ണകുമാർ 55 ഓളം പേർക്ക് ടിക്കറ്റ് സ്പോൺസർ ചെയ്തു.
അക്കാഫ് വോളന്റീയർ ഗ്രൂപ്പിലെ നേതാക്കളായ ഡോ. ജെറോ, ഷാജി എ ആർ, രാജേഷ് പിള്ള, ഷക്കീർ ഹുസൈൻ, അനിൽ കുമാർ, ബിനിൽ സ്കറിയ, മുനീർ സി.എൽ. എന്നവരടങ്ങുന്ന ഒരു വലിയ നിര തന്നെ ഇതിനു വേണ്ടി പരിശ്രമിച്ചു.
കേരളത്തിലെ നിരവധി മന്ത്രിമാർ എംപിമാർ, എംഎൽഏമാർ എന്നിവർ വഴി പലരേയും ഈ ഫ്ലൈറ്റിൽ ഉൾപ്പെടുത്താനും കഴിഞ്ഞു എന്നും ജനറൽ കൺവീനർ സാനു മാത്യു, സീനിയർ ലീഡേഴ്‌സ് പോൾ ടി ജോസഫ്, റാഫി പട്ടേൽ, മച്ചിങ്ങൽ രാധാകൃഷ്ണൻ, വെങ്കിട് മോഹൻ, ബുഹാരി അബ്ദുൽ കാദർ, ദീപു എ എസ്, നൗഷാദ് മുഹമ്മദ്, ഷൈൻ ചന്ദ്രസേനൻ എന്നിവർ അറിയിച്ചു.