തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ എ പി ഷൗക്കത്ത് അലി ഐപിഎസ് ലഭിക്കേണ്ടവരുടെ പട്ടികയില്‍. കേരള പൊലീസിൽ നിന്നും ഐ.പി.എസ് ലഭിക്കേണ്ടവരുടെ 2018 ബാച്ചിലെ പട്ടികയിൽ പതിനൊന്നാമനായാണ് ഷൗക്കത്ത് അലിയെ ഡിജിപി ഉൾപ്പെടുത്തിയിരിക്കുന്നത്. ഷൗക്കത്ത് അലിക്കൊപ്പം ടി.പി കൊലക്കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ വി സന്തോഷിനെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡി.ജി.പിയുടെ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.