Gold Smuggling Case | ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം
- Published by:Aneesh Anirudhan
Last Updated:
എൻഐഎ സംഘം ശിവശങ്കറിനെ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. പേരൂർക്കട പൊലീസ് ക്ലബിൽ അഞ്ചു മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ രാത്രി ഒൻപതോടെയാണ് അവസാനിച്ചത്.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനോട് തിങ്കളാഴ്ച കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചു. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് എൻഐഎ സംഘം ശിവശങ്കറിനെ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. പേരൂർക്കട പൊലീസ് ക്ലബിൽ അഞ്ചു മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ രാത്രി ഒൻപതോടെയാണ് അവസാനിച്ചത്.
പ്രതികളുമായുളള ശിവശങ്കറിന്റെ ബന്ധങ്ങളാണ് ചോദ്യംചെയ്യലിൽ ഉയർന്നത്. സ്വർണക്കടത്തുകാരുമായി സ്വപ്നയ്ക്കുള്ള ബന്ധം തിരിച്ചറിയാനായില്ലെന്നാണ് ശിവശങ്കർ അന്വേഷണ സംഘത്തോട് പറഞ്ഞത്. ഫോൺ രേഖകളും പ്രതികളുടെ വീടുകളിൽനിന്നു പിടിച്ചെടുത്ത രേഖകളും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യംചെയ്യൽ.
TRENDING:എൻ.ഐ.എ സംഘത്തിലെ ഷൗക്കത്ത് അലി IPS ലഭിക്കേണ്ടവരുടെ പട്ടികയിൽ; ഡി.ജി.പിയുടെ ശുപാർശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിൽ[NEWS]Covid 19 | വീടിനുള്ളിൽവെച്ചുതന്നെ മിക്കവരും രോഗബാധിതരായേക്കും; ഒഴിവാക്കാൻ കഴിയില്ലെന്ന് പുതിയ പഠനം[PHOTOS]എൻ.ഐ.എ ആവശ്യപ്പെട്ടത് സെക്രട്ടേറിയറ്റിലെ മേയ് 1 മുതൽ ജൂലൈ 4 വരെയുള്ള സിസി ടിവി ദൃശ്യങ്ങൾ[NEWS]
സ്വർണം കസ്റ്റംസ് തടഞ്ഞുവച്ച് 2 ദിവസത്തിനുള്ളിൽ സ്വപ്ന ശിവശങ്കറിനോടു സഹായം തേടിയതിനുള്ള തെളിവ് എൻഐഎയ്ക്ക് ലഭിച്ചിരുന്നു. ശിവശങ്കർ സഹായം ചെയ്തോയെന്നും സഹായത്തിനു മറ്റാരെയെങ്കിലും നിയോഗിച്ചോയെന്നും അന്വേഷണസംഘം ചോദിച്ചെന്നാണ് വിവരം.
Location :
First Published :
July 24, 2020 9:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം