പിടിയിലായ ചൈനീസ് സൈനികനെ ഇന്ത്യൻ സൈന്യം ചോദ്യം ചെയ്തുവരികയാണ്. ആറാമത്തെ മോട്ടറൈസ്ഡ് ഇൻഫൻട്രി ഡിവിഷനിപ്പെട്ടയാളാണ് പിടിയിലായതെന്നാണ് വിവരം. ഇയാളുടെ ലക്ഷ്യം ചാരപ്രവർത്തനമായിരുന്നോ എന്നാണ് പരിശോധിക്കുന്നത്. ഇയാളിൽ നിന്നും സിവിൽ, സൈനിക രേഖകൾ പിടിച്ചെടുത്തതായും കരസേനാ വൃത്തങ്ങൾ അറിയിച്ചു.
Also Read 'ഇന്ത്യൻ സൈന്യം യുദ്ധത്തിന് തയാർ'; ചൈനയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
തന്റെ യാക്ക് വീണ്ടെടുക്കാനാണ് ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്നാണ് സൈനികൻ പറയുന്നത്. ഒറ്റയ്ക്കാണ് ഇയാൾ അതിർത്തി കടന്നതെന്നും ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും കരസേനാ വൃത്തങ്ങൾ വ്യക്തമാക്കി. “അശ്രദ്ധമായാണ് അതിർത്തി കടന്നതെങ്കിൽ പ്രോട്ടോക്കോൾ അനുസരിച്ച് സൈനികനെ ചൈനയ്ക്ക് കൈമാറും,” -കരസേന വ്യക്തമാക്കി.
advertisement
ഞായറാഴ്ച രാത്രിയായായിരുന്നു സംഭവമെന്നാണ് വിവരം. ഇതു സംബന്ധിച്ച് കരസേന ഔദ്യോഗിക പ്രസ്താവന ഉടൻ പുറത്തുവിടുമെന്നാണ് വിവരം.