EXCLUSIVE INTERVIEW | 'ഇന്ത്യൻ സൈന്യം യുദ്ധത്തിന് തയാർ'; ചൈനയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇന്ത്യയുടേതായ “ഒരിഞ്ച്” സ്ഥലം പോലും ചൈനയ്ക്ക് വിട്ടുകൊടുക്കില്ലെന്നും News18 എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അമിത് ഷാ വ്യക്തമാക്കി.
ന്യൂഡൽഹി: ഇന്ത്യൻ സൈന്യം ഏത് സമയത്തും യുദ്ധത്തിന് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കിഴക്കൻ ലഡാക്കിലെ സംഘർഷങ്ങൾക്കിടെ യുദ്ധത്തിന് തയാറാകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ചൈനീസ് സൈന്യത്തോട് ഏതാനും ദിവസങ്ങൾക്ക് മുൻപ് ആവശ്യപ്പെട്ടതിനു പിന്നാലെ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ ആദ്യപ്രതികരണമാണിത്. ഇന്ത്യയുടേതായ “ഒരിഞ്ച്” സ്ഥലം പോലും ചൈനയ്ക്ക് വിട്ടുകൊടുക്കില്ലെന്നും News18 എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അമിത് ഷാ വ്യക്തമാക്കി.
“എല്ലാ രാജ്യങ്ങളും ഒരു യുദ്ധത്തിന് എപ്പോഴും തയ്യാറാണ്. സൈന്യങ്ങളെ പരിപാലിക്കുന്നതു തന്നെ ഏത് തരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കാണ്. ആരുടെയെങ്കിലും പ്രത്യേക അഭിപ്രായങ്ങളെ പരാമർശിച്ചല്ല ഞാൻ ഇത് പറയുന്നത്. പക്ഷേ ഒരു യുദ്ധത്തിന് ഇന്ത്യൻ സേന എപ്പോഴും തയാറാണ്” - അമിത് ഷാ പറഞ്ഞു.
അതേസമയം, ഇരു രാജ്യങ്ങളിലെയും സൈനികർ പരസ്പരം സംസാരിക്കുന്നുണ്ടെന്നും ആശയവിനിമയ നയതന്ത്ര മാർഗങ്ങൾ തുറന്നിരിക്കുകയാണെന്നും ഷാ കൂട്ടിച്ചേർത്തു. “രാജ്യത്തെ ആഭ്യന്തരമന്ത്രിയെന്ന ഇക്കാര്യത്തിൽ ഞാൻ പറയന്ന അഭിപ്രായം പ്രസക്തമല്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഞാൻ ആവർത്തിക്കും. ഞങ്ങൾ എപ്പോഴും ജാഗ്രതയിലാണ്. ഞങ്ങളുടെ ഒരിഞ്ച് സ്ഥലം പോലും തട്ടിയെടുക്കാൻ ആർക്കും കഴിയില്ല”- അദ്ദേഹം പറഞ്ഞു.
advertisement
ജൂണിലുണ്ടായ സംഘർഷത്തിൽ 20 സൈനികർ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളിലെയും നയതന്ത്ര, സൈനിക ഉദ്യോഗസ്ഥർ ഒക്ടോബർ 13 ന് ഏഴാം വട്ട ചർച്ച നടത്തിയിരുന്നു.
എന്നാൽ ചൈനീസ് പ്രസിഡന്റെ അടുത്ത കാലത്ത് നടത്തിയ ചില പരാമർശങ്ങൾ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ശത്രുത വർധിപ്പിച്ചു. യുദ്ധത്തിന് തയാറെടുക്കാൻ ചൈനീസ് സൈന്യത്തോട് പ്രസിഡന്റ് ഷി ചിൻപിങ് ആഹ്വാനം ചെയ്തതും ഇരുരാജ്യങ്ങളെയും കൂടുതൽ അകറ്റി.
ലഡാക്കിലും അരുണാചൽ പ്രദേശിലും ചൈന അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിൽ ടിബറ്റിലും തായ്‌വാനിലും ഇന്ത്യയുടെ നയതന്ത്ര നയം മാറ്റണമോയെന്ന ചോദ്യത്തിന് അമിത് ഷായുടെ മറുപടി ഇങ്ങനെ; “ഇക്കാര്യം ഇവിടെ ചർച്ച ചെയ്യുന്നത് ശരിയല്ല. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള വളരെ സങ്കീർണ്ണമായ പ്രശ്നമാണിത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇന്ത്യയുടെ നിലപാട് പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയുമായി ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ”
advertisement
ചൈന തർക്കത്തിൽ ആഗോള സമൂഹത്തിന്റെ പിന്തുണ ഇന്ത്യയ്ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 17, 2020 7:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
EXCLUSIVE INTERVIEW | 'ഇന്ത്യൻ സൈന്യം യുദ്ധത്തിന് തയാർ'; ചൈനയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ