യഥാര്‍ത്ഥ നിയന്ത്രണ രേഖ ( ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍)യ്ക്ക് സമീപം ബംല-യാംങ്സേ അതിർത്തിയിൽ കഴിഞ്ഞയാഴ്ച്ചാണ് സംഭവമുണ്ടായത്.
എൽഎസിയുടെ ഭാഗത്തേക്ക് ചൈനീസ് പട്രോളിങ് വിഭാഗം അതിക്രമിച്ച് കടക്കുകയും സംഘത്തെ ഇന്ത്യൻ സൈന്യം ശക്തമായി എതിർക്കുകയും ചെയ്തുവെന്നാണ് ലഭിച്ച വിവരം. കൂടാതെ, അതിർത്തി ലംഘിക്കാൻ ശ്രമിച്ച ഏതാനും ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ താത്കാലികമായി തടഞ്ഞു വെക്കുകയും ചെയ്തു.
നിലവിൽ ആശങ്കയില്ലെന്നും വിഷയം പ്രാദേശിക സൈനിക കമാൻഡർമാർ തലത്തിൽ തന്നെ പരിഹരിച്ചതായും സർക്കാർതല വൃത്തങ്ങൾ ന്യൂസ് 18 നോട് വ്യക്തമാക്കി. ചൈനീസ് സൈനികരെ വിട്ടയച്ചതായും അറിയിച്ചിട്ടുണ്ട്.
advertisement
അതേസമയം, വിഷയത്തിൽ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് യാതൊരുവിധ അപകടവും ഉണ്ടായിട്ടില്ലെന്നുമാണ് പ്രതിരോധ-സുരക്ഷാ സേനയിൽ നിന്ന് ലഭിച്ച വിവരം.
"ഇന്ത്യ-ചൈന അതിർത്തി ഔദ്യോഗികമായി വേർതിരിച്ചിട്ടില്ല. അതിനാൽ തന്നെ ഇരു രാജ്യങ്ങൾക്കിടയിൽ എൽഎസിയെക്കുറിച്ചുള്ള ധാരണയിൽ വ്യത്യാസമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള കരാറുകളും പ്രോട്ടോക്കോളുകളും പാലിക്കുന്നതിലൂടെ വ്യത്യസ്തമായ ധാരണകളുള്ള ഈ മേഖലകളിൽ സമാധാനവും ശാന്തിയും സാധ്യമാണെന്നും ഇരുവിഭാഗവും അവരുടെ ധാരണയ്ക്ക് അനുസൃതമായി പട്രോളിംഗ് പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
Also Read-Lakhimpur Kheri Violence| ലഖിംപൂർ ഖേരി സംഘർഷം: യുപി സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി
പട്രോൾ സംഘങ്ങൾ നേരിട്ട് കണ്ടുമുട്ടുന്ന അവസരങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള പ്രോട്ടോക്കോളുകളും ധാരണകളും അനുസരിച്ച് സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതാണ് രീതിയെന്നും ഉന്നതല വൃത്തം ന്യൂസ് 18 നോട് പറഞ്ഞു.
ശ്രീനഗറില്‍ ഭീകരാക്രമണം; രണ്ട് അധ്യാപകരെ വെടിവെച്ചു കൊലപ്പെടുത്തി
ശ്രീനഗറിലെ സ്‌കൂളില്‍ ഭീകരാക്രമണം. രണ്ടു അധ്യാപകരെ വെടിവെച്ച് കൊലപ്പെടുത്തി. സഫ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വ്യാഴാഴ്ച രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സതീന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
സ്‌കൂളിനുള്ളിലേക്ക് പ്രവേശച്ച ഭീകരര്‍ അധ്യാപകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭീകരെ കണ്ടെത്താനുള്ള തെരച്ചില്‍ സുരക്ഷാ സേന ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ സുരക്ഷയും സേനയും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.