Lakhimpur Kheri Violence| ലഖിംപൂർ ഖേരി സംഘർഷം: യുപി സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി

Last Updated:

തൽസ്ഥിതി റിപ്പേർട്ട് ഫയൽ ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു.

Supreme Court
Supreme Court
ന്യൂഡൽഹി: ലഖിംപൂർ ഖേരി സംഘർഷത്തിൽ ഉത്തർപ്രദേശ് സർക്കാരിനോട് വിശദീകരണം തേടി  സുപ്രിംകോടതി. സംഭവത്തിൽ എത്രപേരെ അറസ്റ്റ് ചെയ്തെന്ന് യുപി സർക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. പ്രതികൾ ആരെന്നും അവരെ അറസ്റ്റ് ചെയ്തോ എന്നറിയാൻ ആഗ്രഹിക്കുന്നുവെന്നും  കോടതി പറഞ്ഞു. തൽസ്ഥിതി റിപ്പേർട്ട് ഫയൽ ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു.
വെള്ളിയാഴ്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് യുപി സർക്കാർ കോടതിയെ അറിയിച്ചു.  പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചെന്നും ജുഡീഷ്യൽ അന്വേഷണം തുടങ്ങിയെന്നും സംസ്ഥാനം വ്യക്തമാക്കി. കേസ് വെള്ളിയാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ലഖിംപൂർ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആരോപണ വിധേയൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനായതിനാൽ ഉത്തർപ്രദേശ് പോലീസ് അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
advertisement
കോടതി മേൽനോട്ടത്തിലുള്ള സി ബി ഐ അന്വേഷണമാണ് ഇക്കാര്യത്തിൽ ആവശ്യമെന്നും ഇവർ വ്യക്തമാക്കിയിരുന്നു. കത്തയച്ച അഭിഭാഷകനോട് കോടതി വിവരങ്ങൾ ആരാഞ്ഞു. കോടതി കത്ത് ഗൗരവമായി എടുക്കുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുനതായി അഭിഭാഷകൻ ശിവകുമാർ ത്രിപാഠി കോടതിയിൽ പറഞ്ഞു. നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും യുപി സർക്കാർ കൃത്യസമയത്ത് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ശിവകുമാർ ത്രിപാഠി കുറ്റപ്പെടുത്തി.
advertisement
ശ്രീനഗറില്‍ ഭീകരാക്രമണം; രണ്ട് അധ്യാപകരെ വെടിവെച്ചു കൊലപ്പെടുത്തി
ശ്രീനഗറിലെ സ്‌കൂളില്‍ ഭീകരാക്രമണം. രണ്ടു അധ്യാപകരെ വെടിവെച്ച് കൊലപ്പെടുത്തി. സഫ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വ്യാഴാഴ്ച രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സതീന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. സ്കൂളിനുള്ളിലേക്ക് പ്രവേശച്ച ഭീകരര്‍ അധ്യാപകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭീകരെ കണ്ടെത്താനുള്ള തെരച്ചില്‍ സുരക്ഷാ സേന ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ സുരക്ഷയും സേനയും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
മലയാളം വാർത്തകൾ/ വാർത്ത/India/
Lakhimpur Kheri Violence| ലഖിംപൂർ ഖേരി സംഘർഷം: യുപി സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement