TRENDING:

Child trapped in borewell| 50 അടി താഴ്ച്ചയുള്ള കുഴൽകിണറിൽ നാല് വയസ്സുകാരൻ വീണു; 24 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം

Last Updated:

വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടി കുഴൽകിണറിൽ വീണത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജയ്പൂർ: അമ്പതടി താഴ്ച്ചയുള്ള കുഴൽ കിണറിൽ (borewell )വീണ നാല് വയസ്സുകാരനെ ഇരുപത്തിനാല് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെടുത്തു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടി കുഴൽകിണറിൽ വീണത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കിണറിന്റെ മുകൾ ഭാഗം അടച്ചിരുന്നില്ല. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്. കഴിഞ്ഞ ദിവസം കുഴൽകിണറിൽ വീണ കുഞ്ഞിനെ ഇരുപത്തിനാല് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്.

കുഴൽ കിണറിലേക്ക് ക്യാമറ താഴ്ത്തിയാണ് കുട്ടിയുടെ ചലനങ്ങൾ നിരീക്ഷിച്ചത്. ശേഷം കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്താണ് കുട്ടിയെ രക്ഷിച്ചത്.

Also Read-'യുദ്ധത്തിന്റെ മുഖം'; റഷ്യൻ മിസൈൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുക്രെയ്ൻ അധ്യാപികയുടെ ചിത്രം വൈറൽ

സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ചു : ഒരാള്‍ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

advertisement

മഹാരാഷ്ട്രയിലെ (Maharashtra) ഭീവണ്ടിയില്‍ പൊതു ടൊയ്ലറ്റിന്റെ സെപ്റ്റിക് ടാങ്ക്  (Septic Tank)പൊട്ടിത്തെറിച്ചു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്ക് സംഭവിക്കുകയും ചെയ്തു.ഇന്ന് രാവിലെയാണ് അപകടം നടന്നത്.  ഇബ്രാഹിം ഷെയ്ക്ക് (60) ആണ് അപകടത്തില്‍ മരിച്ചത്. പരിക്ക് സംഭവിച്ചവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സെപ്റ്റിക് ടാങ്കിനകത്ത് വാതകം കെട്ടിക്കിടന്ന് മര്‍ദം കൂടിയതതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേ സമയം പലഹാരം വാങ്ങാന്‍ സ്റ്റോപ്പ് ഇല്ലാത്തിടത്ത് ട്രെയിന്‍ (Train) നിര്‍ത്തിയതിന് ലോക്കോ പൈലറ്റ് അടക്കം 5 പേരെ റെയില്‍വേ സസ്പെന്‍ഡ് (Suspension) ചെയ്തു. രാജസ്ഥാനിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India-China/
Child trapped in borewell| 50 അടി താഴ്ച്ചയുള്ള കുഴൽകിണറിൽ നാല് വയസ്സുകാരൻ വീണു; 24 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം
Open in App
Home
Video
Impact Shorts
Web Stories