War In Ukraine| 'യുദ്ധത്തിന്റെ മുഖം'; റഷ്യൻ മിസൈൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുക്രെയ്ൻ അധ്യാപികയുടെ ചിത്രം വൈറൽ
- Published by:Naseeba TC
- news18-malayalam
Last Updated:
യുക്രെയ്ൻ അധിനിവേശത്തിൽ സാധാരണക്കാർക്കുനേരെ ആക്രമണം ഉണ്ടാകുന്നില്ലെന്നാണ് റഷ്യയുടെ അവകാശവാദം
യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. യുക്രെയ്നിൽ (Ukraine)റഷ്യ (Russia)നടത്തിയ മിസൈലാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട അധ്യാപികയുടെ ചിത്രമാണിത്. യുദ്ധ ഭൂമിയിൽ നിന്ന് പുറത്തു വന്ന ദാരുണമായ ചിത്രങ്ങളിലൊന്നാണിത്. യുക്രെയ്നിൽ അധ്യാപികയായ 52 കാരി ഒലീന കുരീളോയുടെ (Olena kurilo) റഷ്യൻ സൈന്യം യുക്രെയ്ൻ പ്രവിശ്യയായ ഖർകീവിലെ ചുഗൈവിൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഒലീനയുടെ വീട് പൂർണമായും തകർന്നു.
ഷെല്ലാക്രമണത്തിൽ വീട് തകർന്നപ്പോൾ ചില്ലുകൾ തകർന്ന് ഒലീനയുടെ മുഖത്ത് പൂർണമായും പരിക്ക് പറ്റിയിട്ടുണ്ട്. ആക്രമണത്തിൽ ജീവൻ രക്ഷപ്പെട്ടത് തന്റെ ഭാഗ്യം കൊണ്ടാണെന്ന് ഒലീന പറഞ്ഞതായി ദി ഇൻഡിപെന്റന്റ് റിപ്പോർട്ട് ചെയ്യുന്നു.
ജീവിതത്തിൽ ഒരിക്കൽ പോലും സംഭവിക്കുമെന്ന് കരുതിയ കാര്യങ്ങളല്ല താൻ നേരിട്ടതെന്ന് ചരിത്രാധ്യാപികയായ ഒലീന പറയുന്നു. മാതൃരാജ്യമായ യുക്രെയ്ന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണെന്നും അവർ പറയുന്നു.
advertisement
Olena Kurilo is a teacher and one of the lucky survivors of Imperial Putin's "peaceful" invasion. pic.twitter.com/oi8Vj2suXf
— Tacoma Mike ☮️🌹🦺 ᵐᵃˢᵏᵉᵈ⁺ᵛᵃˣˣᵉᵈ⁺ᵇᵒᵒˢᵗᵉᵈ (@mgb5000) February 25, 2022
"യുക്രെയ്ന് വേണ്ടി തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. മാതൃരാജ്യത്തിനു വേണ്ടി എന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് പൊരുതും." ഒലീനയെ ഉദ്ധരിച്ച് ഇൻഡിപെന്റന്റ് റിപ്പോർട്ട് ചെയ്യുന്നു. രക്തം പുരണ്ട ഒലീനയുടെ ചിത്രം "യുദ്ധത്തിന്റെ മുഖം" എന്ന പേരിൽ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
advertisement
A photo of Ukrainian teacher Olena Kurilo bloodied and bandaged after surviving a Russian missile strike, captured by @anadoluagency photo-journalist Wolfgang Schwan, became a symbol in the world media of the attack on her country. pic.twitter.com/0iS5FQxur9
— Serdar Karagöz (@serdarkaragoz) February 25, 2022
advertisement
യുക്രെയ്ൻ അധിനിവേശത്തിൽ സാധാരണക്കാർക്കുനേരെ ആക്രമണം ഉണ്ടാകുന്നില്ലെന്ന റഷ്യയുടെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന നടുക്കുന്ന ദൃശ്യം പുറത്ത്. കാറുകൾക്ക് മുകളിലേക്ക് ടാങ്ക് ഓടിച്ചു കയറ്റുന്ന ദൃശ്യമാണ് പുറത്തുവരുന്നത്. യുക്രെയ്നിലെ ഒബലോണിൽനിന്നുള്ള ദൃശ്യമാണിത്. അൽജസീറയാണ് ഇൻസ്റ്റാഗ്രാം വഴി ഈ ദൃശ്യം പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ഇത് വലിയ ചർച്ചയായി കഴിഞ്ഞു.
നിരവധി പേരാണ് റഷ്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുള്ളത്. നേരത്തെ റഷ്യയുടെ ഒരു ടാങ്ക് യുക്രെയ്ൻ സൈന്യം പിടിച്ചെടുക്കുകയും അതിൽ ഉണ്ടായിരുന്ന റഷ്യൻ സൈനികരെ അപായപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. കീവ് നഗരത്തിലെ ജനവാസകേന്ദ്രത്തിലേക്ക് റഷ്യൻ സൈന്യം കടന്നിട്ടുണ്ടെന്നും, എല്ലാവരും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറണമെന്നും യുക്രെയ്ൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 26, 2022 5:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
War In Ukraine| 'യുദ്ധത്തിന്റെ മുഖം'; റഷ്യൻ മിസൈൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുക്രെയ്ൻ അധ്യാപികയുടെ ചിത്രം വൈറൽ