വെടിവെപ്പിലല്ല, കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണ് ഉണ്ടായതെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണം. 1975നുശേഷം ആദ്യമായാണ് ഇരുസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ രക്തം ചിന്തുന്നത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ നാല് ഇന്ത്യന്‍ സൈനികരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
You may also like:India-China Border Faceoff|സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?
[NEWS]'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]
advertisement
ചൈനയുടെ നാല്‍പ്പതിലേറെ സൈനികരും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ഇക്കാര്യത്തില്‍ ചൈന ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
വീരമൃത്യു വരിച്ച സൈനികർ
1. കേണല്‍ ബി. സന്തോഷ് ബാബു (ഹൈദരാബാദ്)
2. നായിബ് സുബേദാര്‍ നുഥുറാം സോറന്‍ (മയൂര്‍ബഞ്ജ്)
3. നായിബ് സുബേദാര്‍ മന്‍ദീപ് സിങ് (പട്യാല)
4. നായിബ് സുബേദാര്‍ സാത്‌നം സിങ് (ഗുര്‍ദാസ്പുര്‍)
5. ഹവില്‍ദാര്‍ കെ പളനി (മധുര)
6. ഹവില്‍ദാര്‍ സുനില്‍ കുമാര്‍ (പാട്‌ന)
7. ഹവില്‍ദാര്‍ ബിപുല്‍ റോയ് (മീററ്റ് സിറ്റി)
8. നായിക് ദീപക് കുമാര്‍ (രേവ)
9. രാജേഷ് ഓറങ്ക് (ബിര്‍ഭം)
10. കുന്ദന്‍ കുമാര്‍ ഓഝ (സാഹിബ്ഗഞ്ജ്)
11. ഗണേഷ് റാം (കാന്‍കെ)
12. ചന്ദ്രകാന്ത പ്രഥാന്‍ (കാന്ദമല്‍)
13. അന്‍കുഷ് (ഹമിര്‍പുര്‍)
14. ഗുല്‍ബീന്ദര്‍ (സങ്ക്‌റൂര്‍)
15. ഗുര്‍തേജ്‌സിങ് (മാന്‍സ)
16. ചന്ദന്‍ കുമാര്‍ (ഭോജ്പുര്‍)
17. കുന്ദന്‍ കുമാര്‍ (സഹര്‍സ)
18. അമന്‍ കുമാര്‍ (സംസ്തിപുര്‍)
19. ജയ് കിഷോര്‍ സിങ് (വൈശാലി)
20. ഗണേഷ് ഹന്‍സ്ഡ (കിഴക്കന്‍ സിങ്ഭും)