India-China Border Faceoff | ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ

Last Updated:

1959-ൽ വടക്കു കിഴക്ക് ലഡാക്ക് അതിർത്തിയിൽ ഡപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസർ കരം സിങ്ങിന്റെ നേതൃത്വത്തിലുള്ള 20 അംഗ പൊലീസ് സേനയെ ചൈനീസ് സേന ആക്രമിച്ചു.

ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്നും 1947-ൽ ഇന്ത്യ സ്വതന്ത്രരാജ്യമായതിനു പിന്നാലെ ഏറ്റവും നല്ല അയൽക്കാരനായിരുന്നു ചൈന. 1949 ൽ അധികാരത്തിലെത്തിയ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നും ഇന്ത്യയായായിരുന്നു.  അൻപതുകൾ പഞ്ചശീലതത്വങ്ങളുടേയും ‘ഹിന്ദി – ചീനി ഭായ് ഭായ്’ മുദ്രാവാക്യത്തിന്റെയും നാളുകളായിരുന്നു.
ടിബറ്റുമായി ബന്ധപ്പെട്ട് 1959 ലാണ് അയൽക്കാർക്കിടയിൽ ആദ്യമായി അസ്വാരസ്യമുണ്ടായത്.  ടിബറ്ൻ ആത്മീയാചാര്യനായ ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയതാണ് ചൈനയെ ചൊടിപ്പിച്ചത്. ഇതിനു പിന്നാലെ അതിർത്തി നിർണയിച്ചിട്ടില്ലെന്ന് 1959 ൽ ചൈന വാദമുയർത്തി.
 1959 ഒക്ടോബർ 21
വടക്കു കിഴക്ക് ലഡാക്ക് അതിർത്തിയിൽ ഡപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസർ കരം സിങ്ങിന്റെ നേതൃത്വത്തിലുള്ള 20 അംഗ പൊലീസ് സേനയെ ചൈനീസ് സേന ആക്രമിച്ചു. 17 പൊലീസുകാർക്കു വീരമൃത്യു. ഇന്ത്യ – ചൈന അതിർത്തി കാത്ത പൊലീസുകാരുടെ രക്തസാക്ഷിത്വത്തിന്റെ ഓർമയ്ക്കാണ് എല്ലാ വർഷവും ഒക്ടോബർ 21 പൊലീസ് ദിനമായി ആചരിക്കുന്നത്. ചെറുത്തുനിന്ന കരംസിങിനു പ്രസിഡന്റിന്റെ പൊലീസ് മെഡൽ ലഭിച്ചു. ഈ സംഭവത്തിനു ശേഷമാണ് ഇവിടെ  പൊലീസിനു പകരം പട്ടാളത്തെ ഇന്ത്യ നിയോഗിച്ചത്.
advertisement
advertisement
ഇന്ത്യയ്ക്കു നേരെ 1962 ഒക്‌ടോബർ 20ന് ചൈന അപ്രതീക്ഷിത ആക്രമണമാണ് നടത്തിയത്. ലഡാക്കിലെ അക്‌സായ് ചിന്നിലും കിഴക്കു നേഫയിലും (അരുണാചൽ പ്രദേശ്) ഒരേസമയത്ത് കിലോമീറ്ററുകളോളം ചൈന അതിക്രമിച്ചു കയറി. ഇവരെ ചെറുക്കാൻ ഇന്ത്യൻ സൈന്യം പോലുമുണ്ടായിരുന്നില്ല. അരുണാചൽപ്രദേശിൽ നിന്ന് പിൻവാങ്ങിയെങ്കിലും ജനവാസമില്ലാത്ത അക്‌സായ് ചിന്നിലെ ഏതാണ്ട് 38,000 ചതുരശ്ര കിലോമീറ്റർ ഇന്നും ചൈനയുടെ അധീനതയിലാണ്. നവംബർ 21ന് ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചു.
1965 സെപ്റ്റംബർ
സിക്കിം അതിർത്തിയിൽ രൂക്ഷമായ വെടിവയ്പ്.
advertisement
1967ൽ  തിരിച്ചടിച്ച് ഇന്ത്യ
സിക്കിം അതിർത്തിയിലെ നാഥു ലായിൽ ചൈന 1967 മേയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ചു. ഓഗസ്റ്റ് 13ന് സേബു ലായിലെ ഇന്ത്യൻ നിരീക്ഷണ പോസ്റ്റിനു സമീപം ബങ്കർ നിർമിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ തടഞ്ഞു. ഇതിനു പിന്നാലെ ബങ്കറുകളിൽ സൈനികരെ എത്തിച്ചായിരുന്നു പ്രകോപനം. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായ്. ചൈനീസ് നിരയിൽ 340 പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയ്ക്ക് 88 സൈനികരെ നഷ്ടമായി
അരുണാചൽ ആക്രമണം
advertisement
1975 ഒക്ടോബറിൽ അരുണാചലിലെ തുലുങ് ലായിൽ ചൈനീസ് ആക്രമണത്തിൽ 4 ഇന്ത്യൻ സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. പട്രോളിങ് സംഘത്തിനു നേരെ ചൈനീസ് സംഘം വെടിയുതിർക്കുകയായിരുന്നു. 1976 ൽ പൂർണ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിനു ശേഷം പിന്നീട് പരസ്പരം വെടിവയ്പുണ്ടായിട്ടില്ല.
2013:
ലഡാക്കിൽ ചൈന ഇന്ത്യൻ പ്രദേശത്ത് സൈനിക കൂടാരം സ്ഥാപിച്ചു.
2014:
ലഡാക്ക് സെക്ടറിൽ ചുമാർ, ദെംചോക് മേഖലകളിലായി ചൈനീസ് സൈന്യം കടന്നുകയറ്റ ശ്രമം നടത്തി.
∙ 2017 മുതൽ ദോക് ലായിൽ ചൈന പ്രകോപനം സൃഷ്ടിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India-China/
India-China Border Faceoff | ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ
Next Article
advertisement
News18 Exclusive| മാങ്കൂട്ടത്തിൽ വിവാദത്തെ മറികടന്ന് ഭരണത്തിലേറാൻ 14 ജില്ലകളിലും രാഹുലും പ്രിയങ്കയും നയിക്കുന്ന പര്യടനവുമായി കോൺഗ്രസ്
മാങ്കൂട്ടത്തിൽ വിവാദത്തെ മറികടന്ന് ഭരണത്തിലേറാൻ 14 ജില്ലകളിലും രാഹുലും പ്രിയങ്കയും നയിക്കുന്ന പര്യടനവുമായി കോൺഗ്രസ്
  • രാഹുലും പ്രിയങ്കയും നയിക്കുന്ന പര്യടനവുമായി കോൺഗ്രസ് കേരളത്തിൽ സംഘടന ശക്തിപ്പെടുത്തുന്നു.

  • 14 ജില്ലകളിലും കോൺഗ്രസ് ഹൈക്കമാന്റിന്റെ മേൽനോട്ടത്തിൽ രാഹുലും പ്രിയങ്കയും പര്യടനം നടത്തും.

  • രാഹുലും പ്രിയങ്കയും നയിക്കുന്ന പര്യടനത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ കെപിസിസി നേതൃയോഗം ചേരും.

View All
advertisement