KSEB Bill | 'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം

Last Updated:

"സിമ്പിളായി ഒരു കാര്യം പറയാം KSEB യോട് കട്ടപ്പാരയുമായി കക്കാനിനിറങ്ങൂ അതിന് കുറച്ചൂടി അന്തസും മാന്യതയുമുണ്ട്"

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്തെ അമിത ബില്ലിലുള്ള പ്രതിഷേധം കെ.എസ്.ബിയുടെ ഫേസ്ബുക്ക് പേജിൽരേഖപ്പെട‌ുത്തി ഉപഭോക്താക്കൾ. കൊറോണയെക്കുറിച്ചു ചൈനക്കാരനും പുതിയ ബില്ലിനെക്കുറിച്ചു കെഎസ്ഇബിക്കാരനും പറയുന്നതു കേട്ടു കിളി പോയെന്നാണു മറ്റൊരു കമന്റ്.
'വീട്ടിലുള്ളത് 2 ബള്‍ബും 1 ടിവിയും. കറന്റ് ബില്‍ 11,359 രൂപ'എന്ന ട്രോളിനൊപ്പം ചക്കക്കുരുവും വിഷയമാക്കിയിട്ടുണ്ട്. 'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ' എന്നു കെഎസ്ഇബി ജീവനക്കാരന്‍ ചോദിക്കുന്നതാണ് ട്രോൾ.
advertisement
‌'കെഎസ്ഇബി ഹോട്ടല്‍ നടത്തുന്നുവെങ്കില്‍ ആദ്യത്തെ 2 ഇഡ്ഡലി ഒന്നിന് 5 രൂപ നിരക്കിലും പിന്നത്തെ 2 ഇഡ്ഡലി ഒന്നിന് 8 രൂപ നിരക്കിലും പിന്നത്തെ 2 ഇഡ്ഡലി 12 രൂപ നിരക്കിലും! പിന്നെയും വാങ്ങിയാല്‍ വാങ്ങിയ എല്ലാ ഇഡ്ഡലിക്കും ഒന്നിന് 15 രൂപ നിരക്ക് ആവും വൈദ്യുതി ചാര്‍ജ് ഇപ്പോള്‍ അങ്ങനെയൊക്കെയാണ്...'
മറ്റൊരാളുടെ പ്രതിഷേദം ഇങ്ങനെ;
"സിമ്പിളായി ഒരു കാര്യം പറയാം KSEB യോട് കട്ടപ്പാരയുമായി കക്കാനിനിറങ്ങൂ അതിന് കുറച്ചൂടി അന്തസും മാന്യതയുമുണ്ട്"-
advertisement
പെട്രോൾ പമ്പുകാർക്ക് കെ.എസ്.ഇ.ബി മാതൃക അനുകരിക്കാവുന്നതാണെന്നും ഒരു ഉപഭോക്താവ് ചൂണ്ടിക്കാട്ടുന്നു.
"അതായത് , ആദ്യത്തെ 25% ഇന്ധനത്തിനു ഇപ്പോൾ ഉള്ള വില വാങ്ങുക. പിന്നത്തെ 25%ത്തിനു ഇപ്പോഴത്തെ വിലയുടെ 100% കൂട്ടി വാങ്ങുക. അതായത് ഇരട്ടി. പിന്നത്തെ 25%ത്തിനു ഇപ്പോഴത്തെ വിലയുടെ 200% കൂട്ടി വാങ്ങുക. രണ്ടിരട്ടി. അവസാനത്തെ 25%ത്തിന് ഇപ്പോഴത്തെ വിലയുടെ 500% , അതായത് 5 ഇരട്ടി .
മറ്റൊരു രീതിയും അവലംബിക്കാവുന്നതാണ്.
advertisement
അതായത്,1.5 ലിറ്റർ വരെ ഇപ്പോഴത്തെ വില മാത്രം ഈടാക്കുക.
1.5 മുതൽ 3 വരെ ലിറ്ററിന് 100 രൂപ വെച്ച് വാങ്ങുക.
3 മുതൽ 4.5 ലിറ്റർ വരെ ഉള്ളതിനു ലിറ്ററിന് 150 രൂപ വാങ്ങുക.
4.5 മുതൽ മേൽപ്പോട്ട് TELESCOPIC രീതിയിൽ ലിറ്ററിന് 200 രൂപ പ്രകാരം വാങ്ങുക. അതായത് 5 ലിറ്റർ അടിക്കുമ്പോൾ 1000 രൂപ കയ്യിൽ കിട്ടും."
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSEB Bill | 'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം
Next Article
advertisement
‍വനിതാ ഗാർഡ് ബോഗിക്കടിയിൽ പരിശോധന നടത്തുന്നതിനിടെ ട്രെയിൻ നീങ്ങി; കമിഴ്ന്നുകിടന്ന് അത്ഭുതരക്ഷപ്പെടൽ
‍വനിതാ ഗാർഡ് ബോഗിക്കടിയിൽ പരിശോധന നടത്തുന്നതിനിടെ ട്രെയിൻ നീങ്ങി; കമിഴ്ന്നുകിടന്ന് അത്ഭുതരക്ഷപ്പെടൽ
  • ടി കെ ദീപ ട്രെയിൻ ബോഗിക്കടിയിൽ നിന്ന് കമിഴ്ന്നുകിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

  • ദീപയുടെ കാൽമുട്ടിന് പരിക്കേറ്റു, തുടർന്ന് റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • റെയിൽവേ അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

View All
advertisement