"ഇന്ത്യക്കാർ എന്നെ ഇഇഷ്ടപ്പെടുന്നു. മാധ്യമങ്ങൾ എന്നെ ഈ രാജ്യത്ത് ഇഷ്ടപ്പെടുന്നതിനേക്കാൾ കൂടുതൽ അവർ എന്നെ ഇഷ്ടപ്പെടുന്നുവെന്ന് ഞാൻ കരുതുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം മാന്യനായ വ്യക്തിയാണ്," അദ്ദേഹം പറഞ്ഞു.
"ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ സംഘർഷം രൂക്ഷമാണ്. 1.4 ബില്യൺ ജനങ്ങളുള്ള രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. വളരെ ശക്തരായ സൈനികശേഷിയുള്ള രാജ്യങ്ങളാണ് രണ്ടും. ഇപ്പോഴത്തെ പ്രശ്നങ്ങളിൽ ഇന്ത്യ സന്തുഷ്ടരല്ല, ഒരുപക്ഷേ ചൈനയും സന്തുഷ്ടരാകില്ല," ട്രംപ് പറഞ്ഞു.
advertisement
"ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചു. ചൈനയുമായുള്ള ഇപ്പോഴത്തെ പ്രശ്നത്തെക്കുറിച്ച് അദ്ദേഹം അത്ര നല്ല മാനസികാവസ്ഥയിലല്ല," ട്രംപ് പറഞ്ഞു.
ഒരു ദിവസം മുമ്പ് ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ പ്രസിഡന്റ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തയ്യാറാണെങ്കിൽ മധ്യസ്ഥത വഹിക്കാമെന്നായിരുന്നു ട്രംപ് ട്വീറ്റിൽ പറഞ്ഞത്. അതേസമയം ഇന്ത്യ ഇത് നിരസിച്ചിരുന്നു. പ്രശ്നങ്ങൾ ചൈനയുമായി ചർച്ച ചെയ്തു പരിഹരിക്കാമെന്നതാണ് ഇന്ത്യയുടെ നിലപാട്. “സമാധാനപരമായി അത് പരിഹരിക്കുന്നതിന് ഞങ്ങൾ ചൈനയുമായി ചർച്ചയിലാണ്,” വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
TRENDING:COVID 19 ഏറ്റവും മോശമായി ബാധിച്ച ഒമ്പതാമത്തെ രാജ്യമായി ഇന്ത്യ; മരണം 4600 കടന്നു [NEWS]എം പി വീരേന്ദ്രകുമാർ: ഏറ്റവും കുറച്ചുസമയം സംസ്ഥാനമന്ത്രിയായിരുന്ന വ്യക്തി; എഴുത്തുകാരനായി തിളങ്ങിയ രാഷ്ട്രീയ നേതാവ് [NEWS]കണ്ണൂർ വിമാനത്താവളത്തിൽ തെർമൽ സ്ക്രീനിങ് സ്മാർട്ട് ഗേറ്റ് പ്രവർത്തനം ആരംഭിച്ചു; ഇന്ത്യയിൽ ആദ്യത്തേത് [NEWS]
അതിർത്തി പ്രദേശങ്ങളിൽ സമാധാനപരമായും സംഭാഷണത്തിലൂടെയും ഉണ്ടാകാനിടയുള്ള സാഹചര്യങ്ങൾ പരിഹരിക്കുന്നതിനും ഈ ചാനലുകളിലൂടെ വ്യാപൃതരായി തുടരുന്നതിനും സൈനിക, നയതന്ത്ര തലങ്ങളിൽ ഇരുരാജ്യങ്ങളും സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ട്രംപിന്‍റെ മധ്യസ്ഥ വാഗ്ദാനം ചൈന ഔദ്യോഗികമായി തള്ളിയില്ലെങ്കിലും അവിടുത്തെ സർക്കാർ നടത്തുന്ന ഗ്ലോബൽ ടൈംസ് എന്ന പത്രം ഇക്കാര്യം തള്ളിക്കളഞ്ഞു. ഇന്ത്യ-ചൈന പ്രശ്നത്തിൽ ട്രംപ് ഇടപെടണമെന്ന് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് ഗ്ലോബൽ ടൈംസ് പറഞ്ഞു.