നിയന്ത്രണ രേഖ(എല്‍.എ.സി.) ലംഘിക്കാനുള്ള ഏത് ശ്രമത്തെയും ഇന്ത്യ ശക്തമായി നേരിടുമെന്നാണ് പ്രധാനമന്ത്രി സർവകക്ഷി യോഗത്തിൽ വ്യക്തമാക്കിയതെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചതാണ് ജൂണ്‍ 15-ന് ഗല്‍വാനിലുണ്ടായ സംഘര്‍ഷത്തിനു കാരണമെന്ന് പ്രസ്താവനയിൽ പറയുന്നു. യഥാര്‍ഥ നിയന്ത്രണരേഖയില്‍, നമ്മുടെ ഭാഗത്ത് ചൈനീസ് സാന്നിധ്യമില്ലായിരുന്നെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നത്. ഇതു നമ്മുടെ സൈനികരുടെ ധീരതയുടെ ശ്രമഫലമാണ്. നമ്മുടെ ഭൂമിയില്‍ കടന്നുകയറാന്‍ ശ്രമിക്കുന്നവരെ സൈന്യം പാഠം പഠിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ സൈന്യത്തിന്റെ ശക്തിയെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു.
advertisement
TRENDING:'സ്‌ത്രീകളോട് പുലര്‍ത്തേണ്ട മാന്യത പോലും വിസ്‌മരിച്ചു'; മുല്ലപ്പള്ളിക്കെതിരെ എ വിജയരാഘവൻ [NEWS]സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കും [NEWS]അയ്യപ്പന്‍ നായരായി സച്ചി മനസിൽ കണ്ടത് മോഹൻലാലിനെ; ഒടുവിൽ ബിജുവിനെ തീരുമാനിക്കാൻ കാരണം ഇതാണ് [NEWS]
സൈനികരുടെ ആത്മവീര്യത്തെ കെടുക്കുന്ന വിധത്തിലുള്ള അനാവശ്യവുമായ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
ഗാൽവാൻ താഴ്‌വരയിൽ ചൈന നടത്തുന്ന അവകാശവാദത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കാൻ കോൺഗ്രസ് ശനിയാഴ്ച കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
മോദിയുടെ പരാമർശം പ്രായോഗികമായി എല്ലാവരേയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു.
വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷവും ഏറ്റുമുട്ടലിന് ചൈന ഇന്ത്യയെ കുറ്റപ്പെടുത്തിയതെന്നും ഗാൽവാൻ താഴ്വരയിൽ അവർ അവകാശവാദം ഉന്നയിച്ചെന്നും ചിദംബരം പറഞ്ഞു.
“ഈ അവകാശവാദത്തിന് സർക്കാരിന്റെ ഉത്തരം എന്താണ്? ഇപ്പോൾ ചൈന ഗാൽവാൻ താഴ്‌വരയിൽ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. ഇന്ത്യ ഈ അവകാശവാദം നിരസിക്കുമോ… ചൈനയുടെ അവകാശവാദത്തിന് ഇന്ത്യൻ ഇന്ന് ഉത്തരം നൽകട്ടെ, അതിനു വേണ്ടി നാളെ വരെ കാത്തിരിക്കരുത്,” അദ്ദേഹം കൂട്ടിച്ചേർത്തു.