പൃഥ്വിരാജിന്റെയും ബിജു മേനോന്റെയും കരിയറിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു അയ്യപ്പനും കോശിയും എന്ന സിനിമയിലേത്. എന്നാൽ തിരക്കഥ പൂർത്തിയാക്കിയപ്പോൾ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രമായി സച്ചിയുടെ മനസില്‍ ആദ്യമെത്തിയത് മോഹൻലാലായിരുന്നു. അവസാന നാളുകളില്‍ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സച്ചി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
താൻ മോഹൻലാലിനായി ഒരു കഥാപാത്രം മനസിൽ കരുതിവെച്ചിട്ടുണ്ടെന്നും സച്ചി ഈ അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമായിരിക്കുമെന്നായിരുന്നു അതിനെക്കുറിച്ച് സച്ചിയുടെ പരാമര്‍ശം. എന്നാൽ ആ കഥാപാത്രം വെള്ളിത്തരയിലെത്തും മുൻപേ സച്ചി യാത്രയായി. TRENDING:ADIEU DEAR SACHY | ചലച്ചിത്രലോകം സച്ചിയെ ഓർക്കുമ്പോൾ [VIDEO] 'സച്ചിയേട്ടാ, കണ്ണമ്മയെ നിങ്ങൾ കരയിച്ചു': നടി ഗൗരി നന്ദയുടെ ഹൃദയകാരിയായ കുറിപ്പ് [NEWS]Iക്യാമറാമാൻ വേണുവിനൊപ്പമുള്ള രേണുവിന് ഓഷോയെ പരിചയപ്പെടുത്തിയയാൾ; അമല പോൾ സച്ചിയെ ഓർക്കുന്നു [NEWS]
"ഒരു നടന് സാധ്യമായ എല്ലാ വേഷങ്ങളും മോഹന്‍ലാല്‍ ചെയ്തിട്ടുണ്ട്. അയ്യപ്പനും കോശിയും എഴുതി തീര്‍ത്തപ്പോള്‍ ആദ്യം അയ്യപ്പന്‍ നായരായി മനസില്‍ വന്നത് മോഹന്‍ലാലായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ താരമൂല്യം ആ കഥാപാത്രത്തിന് തടസമാകുമെന്നു തോന്നി. ബിജു മേനോന് ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയുമെന്നു വിശ്വസിച്ചു. സിനിമ ചെയ്തു കഴിഞ്ഞപ്പോള്‍ അതു സത്യമാണെന്ന് ബോധ്യപ്പെട്ടു. അത്രയും മനോഹരമായാണ് ബിജു മേനോന് ആ കഥാപാത്രം അവതരിപ്പിച്ചത്. സാധാരണ ഒരു പ്രൊജക്ടുമായി മോഹന്‍ലാലിനെ സമീപിക്കാന്‍ എനിക്കിഷ്ടമായിരുന്നില്ല. അദ്ദേഹത്തിനായി മനസില്‍ ചില ആശയങ്ങളുണ്ട്," സച്ചി അഭിമുഖത്തിൽ വ്യക്തമാക്കി.
അയ്യപ്പനു കോശിയും എന്ന സിനിമയെ കോളിവുഡും ബോളിവുഡും നോട്ടമിട്ടിരുന്നു. ബോളിവുഡില്‍ ജോണ്‍ എബ്രഹാമാണ് ചിത്രത്തിന്റെ പുനര്‍നിര്‍മാണ അവകാശം വാങ്ങിയതെങ്കില്‍ തമിഴില്‍ അതു സ്വന്തമാക്കിയത് നിര്‍മാതാവ് കതിരേശനായിരുന്നു. തമിഴില്‍ കോശിയായി കാര്‍ത്തിയുടെയും അയ്യപ്പന്‍ നായരായി പാര്‍ത്ഥിപന്റെയും പേരാണ് സച്ചി നിർദേശിച്ചത്. ഹിന്ദി റീമേക്കിൽ അയ്യപ്പന്‍ നായരായി സച്ചി മനസില്‍ കണ്ടത് നാനാ പടേക്കറിനെയാണ്. കോശിയായി രണ്ടു താരങ്ങളുണ്ടായിരുന്നു സച്ചിയുടെ മനസില്‍. ചിത്രത്തിന്റെ പകര്‍പ്പാവകാശം വാങ്ങിയ ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും. ആരെ അഭിനയിപ്പിക്കണമെന്ന സ്വാതന്ത്ര്യം അതിന്റെ നിര്‍മാണവകാശം വാങ്ങിയവര്‍ക്കുണ്ടെങ്കിലും ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിച്ചിരുന്നെങ്കില്‍ നിര്‍ദേശിക്കുന്ന പേരുകള്‍ ഇവരുടേതായിരിക്കുമെന്ന് അഭിമുഖത്തില്‍ സച്ചി വെളിപ്പെടുത്തി.
ആറു കോടി മുതൽ മുടക്കിൽ നിർമ്മിച്ച അയ്യപ്പനും കോശിയും അറുപതു കോടി രൂപയുടെ കളക്ഷനാണ് നേടിയത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.