TRENDING:

India- China Border Violence| ഗൽവാനിലേത് ചൈന മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമെന്ന് ഇന്ത്യ

Last Updated:

യഥാർത്ഥ നിയന്ത്രണരേഖയില്‍ മാറ്റം വരുത്തരുതെന്ന ധാരണ ചൈന ലംഘിച്ചെന്നും ഇത് ചൈന മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ള ആക്രമണമാണെന്നും ഇന്ത്യ ആരോപിച്ചു. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ചൈന മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് ഗല്‍വാന്‍ താഴ്‌വരയില്‍ നടന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. 20 ഇന്ത്യന്‍ സൈനികർ വീരമൃത്യവരിച്ച സംഭവത്തിന് ശേഷം ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ബുധനാഴ്ച നടന്ന ടെലിഫോണ്‍ ചര്‍ച്ചയ്ക്ക് പിന്നാലെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
advertisement

Realated News- Nation Salutes our Immortal Heroes| ഗല്‍വാനില്‍ വീരമൃത്യു വരിച്ച 20 ഇന്ത്യൻ സൈനികർ ഇവർ

യഥാർത്ഥ നിയന്ത്രണരേഖയില്‍ മാറ്റം വരുത്തരുതെന്ന ധാരണ ചൈന ലംഘിച്ചെന്നും ഇത് ചൈന മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ള ആക്രമണമാണെന്നും ഇന്ത്യ ആരോപിച്ചു. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയെ ടെലിഫോണിലൂടെ അറിയിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

advertisement

ജൂണ്‍ ആറിന് സൈനികതലത്തില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാന പ്രകാരം അതിര്‍ത്തിയില്‍നിന്ന് ഇരുരാജ്യങ്ങളുടെയും സൈനിക പിന്‍മാറ്റം പൂര്‍ത്തിയാക്കാന്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനിച്ചതായും ഇന്ത്യ വ്യക്തമാക്കി. സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന തരത്തിലുള്ള നടപടി ഇരുരാജ്യങ്ങളും സ്വീകരിക്കരുതെന്ന് ചര്‍ച്ചയില്‍ തീരുമാനമായതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യഥാർത്ഥ നിയന്ത്രണരേഖയില്‍ ഒരു മാറ്റവും ഇന്ത്യ അനുവദിക്കില്ല. നിലവിലുള്ള സ്ഥിതിഗതികള്‍ തുടരണം. ഇരുരാജ്യങ്ങളും തമ്മില്‍ നേരത്തെയുള്ള എല്ലാ ധാരണകളും കരാറുകളും ചൈന പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

You may also like:India-China Border Faceoff|സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?

advertisement

[NEWS]'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]

advertisement

മലയാളം വാർത്തകൾ/ വാർത്ത/India-China/
India- China Border Violence| ഗൽവാനിലേത് ചൈന മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമെന്ന് ഇന്ത്യ
Open in App
Home
Video
Impact Shorts
Web Stories