TRENDING:

ശുഭവാർത്ത | 11 മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് രോഗമുക്തി നേടി

Last Updated:

കോവിഡ് 19 ബാധിച്ച കുഞ്ഞിന്റെ മുത്തശ്ശി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. പ്രോട്ടോക്കോൾ അനുസരിച്ച് അമ്മയും കുഞ്ഞും ഇനി 14 ദിവസം ക്വാറന്റീനിൽ കഴിയും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചണ്ഡിഗഡ്: പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞ്‌ രോഗമുക്തി നേടി. രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണ് ഈ കുഞ്ഞ്. കുഞ്ഞും കുഞ്ഞിന്റെ അമ്മയും ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. കോവിഡ് 19 രോഗികൾക്കായി മാറ്റിവെച്ച PGIMER ആശുപത്രിയിൽ നിന്നാണ് രോഗമുക്തി നേടി ഇവർ സുഖം പ്രാപിച്ചത്.
advertisement

ആശുപത്രിയിലെ മുഴുവൻ ജീവനക്കാരോടും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്ന് കുഞ്ഞിന്റെ അമ്മ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. താനും മകളും ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നത് ആരോഗ്യപ്രവർത്തകർ

കാരണമാണെന്ന് അവർ പറഞ്ഞു. പലപ്പോഴും തനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയുണ്ടായെന്ന് അവർ പറഞ്ഞു.

You may also like:രണ്ടുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കോൺഗ്രസുകാരനായ അധ്യാപകൻ‍ [NEWS]ആളും ആരവവുമില്ല; കോവിഡ് നിബന്ധനകള്‍ പാലിച്ച്‌ തൃശൂര്‍ പൂരം കൊടിയേറി

advertisement

[NEWS]കോവിഡ് പ്രതിരോധിക്കാൻ ഡിജിറ്റൽ ഡാറ്റ സഹായിക്കുമോ? [NEWS]

വൈദ്യസഹായത്തിനൊപ്പം മാനസിക പിന്തുണയും ജീവനക്കാർ നൽകി. അതാണ്, ഈ വെല്ലുവിളിയെ വിജയിക്കാൻ

തനിക്ക് സാധ്യമായതെന്നും അവർ പറഞ്ഞു.

ആരോഗ്യപ്രവർത്തകരുടെ സംഘം നൽകിയ ശ്രദ്ധയ്ക്കും പരിചരണത്തിനും അവരോട് നന്ദി പറയുന്നെന്നും അവർ

പറഞ്ഞു. അമ്മയെയും കുഞ്ഞിനെയും കൂടാതെ കുടുംബത്തിലെ മറ്റ് രണ്ടുപേരും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കുഞ്ഞിന്റെ പിതാവിനെ സുഖം പ്രാപിച്ചതിനെ തുടർന്ന് ഒരാഴ്ച മുമ്പ് ഡിസ്ചാർജ് ചെയ്തിരുന്നു. പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്ന് അമ്മയെയും കുഞ്ഞിനെയും ഇന്ന് ഡിസ്ചാർജ് ചെയ്തു.

advertisement

അതേസമയം, കോവിഡ് 19 ബാധിച്ച കുഞ്ഞിന്റെ മുത്തശ്ശി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. പ്രോട്ടോക്കോൾ അനുസരിച്ച് അമ്മയും കുഞ്ഞും ഇനി 14 ദിവസം ക്വാറന്റീനിൽ കഴിയും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
ശുഭവാർത്ത | 11 മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് രോഗമുക്തി നേടി
Open in App
Home
Video
Impact Shorts
Web Stories