TRENDING:

Black Fungus | രാജ്യത്ത് 11,717 ബ്ലാക്ക് ഫംഗസ് കേസുകള്‍; ഏറ്റവും കൂടുതല്‍ കേസുകള്‍ ഗുജറാത്തില്‍

Last Updated:

കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് പ്രകാരം കേരളത്തില്‍ 36 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 11,717 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗുജറാത്തില്‍ 2,859 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കപ്പെടുന്നത് വ്യാപകമായതോടെ ഫംഗസിനെ മഹാമാരിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
News18 Malayalam
News18 Malayalam
advertisement

മഹാരാഷ്ട്രയില്‍ 2,770 പേര്‍ക്കും, ആന്ധ്രപ്രദേശില്‍ 768 പേര്‍ക്കുമാണ് ബ്ലാക്ക് പംഗസ് സ്ഥിരീകരിച്ചത്. അതേസമയം ആന്റിഫംഗല്‍ മരുന്നായ ആംഫോടെലസിന്‍ ബി മരുന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. മരുന്ന് ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഫാര്‍മ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Also Read-എയർ ആംബുലൻസിന് ഇനി പ്രത്യേക സമിതിയുടെ അനുമതി വേണം; ലക്ഷദ്വീപില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍

കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് പ്രകാരം കേരളത്തില്‍ 36 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ഇതുവരെ 620 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് പ്രകാരം 119 കേസുകള്‍ മാത്രമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

advertisement

ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സിക്കാനുപയോഗിക്കുന്ന ആന്റിഫംഗല്‍ മരുന്നായ ആംഫോടെറസിന്റെ 29,250 വൈലുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ചതായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കേന്ദ്ര അനുവദിച്ച് ആന്റിഫംഗല്‍ മരുന്ന് കേരളത്തിലെത്തി. ലൈപോസോമല്‍ ആംഫോടെറിസിന്‍ ബി മരുന്നിന്റെ 250 വയല്‍ ആണ് സംസ്ഥാനത്തെത്തിയത്. ഇവ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ റീജിയണല്‍ ഓഫീസില്‍ എത്തിച്ചു.

Also Read- 'മുസ്ലിം വോട്ടുകൾ ഇടതുപക്ഷത്തേക്ക് മറിഞ്ഞു; തോല്‍വിക്ക് കാരണം കോവിഡും പ്രളയവും': തോൽവി പഠിക്കാൻ നിയോഗിച്ച സമിതിക്ക് മുൻപാകെ രമേശ് ചെന്നിത്തല

advertisement

മരുന്ന് ആവശ്യമുള്ള കേന്ദ്രങ്ങളിലേക്ക് ഉടന്‍ എത്തിക്കും. കെഎംഎസ്സിഎല്‍ വഴിയാണ് വിതരണം ചെയ്യുക. രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് മരുന്നിന് ക്ഷാമം നേരിട്ടിരുന്നു. സംസ്ഥാനത്ത് ഏര്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഉള്‍പ്പെടെ മരുന്ന് ക്ഷാമം നേരിട്ടിരുന്നു.

ബ്ലാക്ക് ഫംഗസ് കോസുകളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആന്റിഫംഗല്‍ മരുന്നായ ആംഫോടെറസിന്‍ ബിയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫാര്‍മ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കടുത്ത പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേരക്കാവുന്ന മരുന്ന് വിദഗ്ധ ഡോക്ടര്‍ക്ക് മാത്രമേ നിര്‍ദേശിക്കാന്‍ കഴിയൂ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Black Fungus | രാജ്യത്ത് 11,717 ബ്ലാക്ക് ഫംഗസ് കേസുകള്‍; ഏറ്റവും കൂടുതല്‍ കേസുകള്‍ ഗുജറാത്തില്‍
Open in App
Home
Video
Impact Shorts
Web Stories