പട്ടിക വർഗത്തിൽപ്പെട്ട പെൺകുട്ടിയാണ് ഇത്രമേൽ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ കുടുംബാംഗങ്ങൾ ഉണർന്നപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. രാവിലെ മൂന്നു മണിവരെ മകൾ തങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. രാവിലെ എഴുന്നേറ്റപ്പോൾ ആണ് കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ മനസിലാക്കിയത്.
തുടർന്ന് നടത്തിയ തെരച്ചിലിൽ ഗ്രാമത്തിനു പുറത്ത് ചോരയിൽ കുളിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ലഖ്നൌ റേഞ്ച് ഇൻസ്പെക്ടഡ ജനറൽ എസ്.കെ ഭഗത് സ്ഥലത്തെത്തി. അന്വേഷണത്തിനായി നാല് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും താമസിയാതെ തന്നെ കേസ് തീർപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
പിരിവ് നൽകാത്തതിന് പ്രതികാരമായി ഇക്കോ ടൂറിസം പാർക്ക് പൂട്ടി; ശ്യാമളയ്ക്കെതിരെ കൂടുതൽ ആരോപണങ്ങൾ
ഉത്തരപ്രദേശിലെ അലിഗഡിൽ രണ്ട് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്തിന് പിന്നാലെയാണ് മറ്റൊരു ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഉന്നാവയിൽ വീടിന് പുറത്ത് പിതാവിനൊപ്പം ഉറങ്ങിക്കിടന്ന പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു. അതിക്രൂരമായ പീഡനത്തിനാണ് കുട്ടി ഇരയായതെന്നു പരിശോധനയിൽ തെളിഞ്ഞു. സ്വകാര്യ ഭാഗങ്ങളിലും കഴുത്തിലും ഗുരുതര മുറിവുകളുണ്ട്.ഇഷ്ടിക കൊണ്ട് തല അടിച്ചുപൊട്ടിച്ച നിലയിലാണ്. പ്രതിയെന്ന് സംശയിക്കുന്ന അയൽക്കാരനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

