Also Read- ബന്ധുവായ രണ്ടുവയസുകാരനെ ദമ്പതികൾ കൊലപ്പെടുത്തി; ദുര്‍മന്ത്രവാദമെന്ന് ആരോപിച്ച് പിതാവ്
ചിറ്റൂർ ജില്ലയിലെ മടനപ്പള്ളിയിൽ നിന്നുള്ളവരാണ് അപകടത്തിൽപെട്ടതെന്ന് പൊലീസ് അറിയിച്ചു. രാജസ്ഥാനിലെ അജ്മീറിലേക്ക് തീർത്ഥാടനത്തിന് പോയവരായിരുന്നു ഇവർ. ഇവർ സഞ്ചരിച്ചിരുന്ന മിനി വാൻ റോഡിന്റെ ഡിവൈഡർ മറികടന്ന് എതിരെ വന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുലർച്ചെ മൂന്നിനും 3.30നും ഇടയിലാണ് അപകടം നടന്നത്.
Also Read- പാലായിലെ പാലം വലിയും രാഷ്ട്രീയ വഞ്ചനയും; രാഷ്ട്രീയ നേതാക്കൾ മുന്നണിയുടെ വോട്ടർമാരോട് ചെയ്യുന്നത്
advertisement
ഒരു കുട്ടിയും എട്ട് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവർ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മറ്റൊരു വാർത്ത-
പെരുമ്പാവൂർ നിന്നും ഗുവാഹത്തി ബസ് സർവീസ്; 3500 കിലോ മീറ്റർ 3000 രൂപയ്ക്ക് 3 ദിവസം കൊണ്ട്
അതിഥി തൊഴാലാളികൾ ഏറെയുള്ള പെരുമ്പാവൂരിൽ നിന്നും അസമിലേക്ക് ദിവസേന ബസ് സർവീസ്. മൂന്നു ദിവസമെടുത്ത് ഗുവഹത്തിയിൽ എത്തുന്ന ബസിൽ 3000 രൂപയാണ് നിലവിലെ ടിക്കറ്റ് നിരക്ക്. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ബിഹാർ, ഒഡീഷ, ബംഗാൾ, അസം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലൂടെ 3500 കിലോമീറ്റർ സഞ്ചരിച്ചാണ് ബസ് ഗുവഹത്തിയിൽ എത്തുന്നത്. ലോക് ഡൗൺ കാലത്ത് നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളെ മടക്കിക്കൊണ്ടു വരാൻ ആരംഭിച്ച ബസ് സർവീസുകളാണ് ഇപ്പോൾ സ്ഥിരം സർവീസായി മാറിയിരിക്കുന്നത്.
Also Read- സംസ്ഥാനത്ത് പെട്രോൾ- ഡീസൽ വില വീണ്ടും വർധിച്ചു; തിരുവനന്തപുരത്ത് പെട്രോൾ വില 90.61രൂപയായി
ബംഗാൾ, ഒഡീഷ, അസം എന്നീ സംസ്ഥാനങ്ങളിലേക്കാണു ബസ് സർവീസ്. ലോക്ഡൗൺ ഇളവുണ്ടായ ആദ്യകാലത്തു 7,000 രൂപ മുതൽ 10,000 രൂപ വരെയായിരുന്നുടിക്കറ്റ് ചാർജ്. സർവീസ് സ്ഥിരമായതോടെ ചാർജ് മൂവായിരത്തിൽ താഴെയായി കുറഞ്ഞു. ഇക്കഴിഞ്ഞ ദിവസം ഗുവാഹത്തിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 2000 രൂപയായിരുന്നു. ട്രെയിനിൽ നാട്ടിലേക്കു പോയാൽ സ്റ്റേഷനുകളിൽ നിന്നും ബസിൽ മണിക്കൂറുകൾ യാത്ര ചെയ്താണു തൊഴിലാളികൾ വീട്ടിലെത്തുന്നത്. എന്നാൽ ബസിൽ സഞ്ചരിക്കുന്നവർക്ക് വീടിന് സമീപമുള്ള ചെറുടൗണുകളിലെ സ്റ്റോപ്പുകളിൽ ഇറങ്ങാൻ കഴിയുമെന്നതാണ് പ്രത്യേകത.