സംഭവത്തിൽ ഞെട്ടൽ അറിയിച്ച മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മ, എത്രയും വേഗം ദുരന്തസ്ഥലത്തെത്താൻ വനംവകുപ്പ് മന്ത്രി പരിമൾ ശുക്ലയ്ക്ക് നിര്‍ദേശം നൽകിയിരിക്കുകയാണ്. വനത്തിലെ ഉൾപ്രദേശമായതിനാൽ ഏറെ പ്രയാസപ്പെട്ടാണ് അധികൃതർ സ്ഥലത്തെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ആനകളുടെ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത നിലവിലുണ്ട്. 18 ആനകളാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ എത്തുന്നതെങ്കിലും യഥാർഥത്തിൽ 20 ൽ അധികം ആനകൾ മരിച്ചുവെന്നും പറയപ്പെടുന്നുണ്ട്.
'ഉൾവനമായതിനാൽ വ്യാഴാഴ്ച വൈകിട്ടോടെ മാത്രമാണ് ഞങ്ങളുടെ ടീമിന് അവിടെയെത്താനായത്. അവിടെ രണ്ട് ഗ്രൂപ്പുകളയാണ് ആനകളുടെ മൃതദേഹം കണ്ടെത്തിയത്. 14 ആനകളുടെ മൃതദേഹം മലയുടെ മുകളിൽ നിന്നാണ് കണ്ടെത്തിയത്. നാലെണ്ണത്തിന്‍റേത് അടിവാരത്ത് നിന്നും' എന്നാണ് അമിത് സഹായിയുടെ വാക്കുകൾ.
Also Read-കുഴിബോംബ് സ്ഫോടനത്തിൽ പരിക്കേൽക്കുന്ന ആനകൾക്ക് കൃത്രിമ കാൽ നൽകി 'കാടിന്റെ ഡോക്ടർ'
പ്രാഥമിക അന്വേഷണത്തിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിൽ ആണ് ആനകൾ കൊല്ലപ്പെട്ടതെന്നാണ് സൂചനകൾ. എങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നശേഷം മാത്രമെ യഥാർഥ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്ത വരികയുള്ളു എന്നും സഹായി കൂട്ടിച്ചേർത്തു. ആനകളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തിൽ ദുരുഹത ആരോപിച്ച് നെറ്റിസൺസ് രംഗത്തെത്തിയിട്ടുണ്ട്. ഇടിമിന്നലേറ്റാണ് ആനകൾ മരിച്ചതെന്ന് ഔദ്യോഗികമായി പറയുന്നുണ്ടെങ്കിലും ഇത്രയും അധികം ആനകൾ മരിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ പ്രതികരിക്കുന്നത്.