കുഴിബോംബ് സ്ഫോടനത്തിൽ പരിക്കേൽക്കുന്ന ആനകൾക്ക് കൃത്രിമ കാൽ നൽകി 'കാടിന്റെ ഡോക്ടർ'
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഈ ഡോക്ടറും കൃത്രിമ കാൽ നിർമ്മിക്കുന്നതിനുള്ള കട്ടിംഗ് എഡ്ജ് സാങ്കേതിക വിദ്യയും ഇല്ലായിരുന്നു എങ്കിൽ ധാരാളം ആനകൾക്ക് ദയാവധം നടപ്പാക്കേണ്ടി വരുമായിരുന്നു എന്നാണ് മിക്ക റിപ്പോർട്ടുകളും പറയുന്നത്
കാടുകളിൽ കുഴി ബോംബ് സ്ഫോടനത്തിൽ പരിക്കേൽക്കുന്ന ആനകൾക്ക് കൃത്രിമ കാൽ വച്ചു നൽകുന്ന മൃഗ ഡോക്ടർക്ക് അഭിനന്ദന പ്രവാഹം. 'കാടിന്റെ ഡോക്ടർ' എന്ന് അറിയപ്പെടുന്ന ഓസ്ട്രേലിയയിൽ നിന്നുള്ള ക്ലോയ് ബ്യൂറ്റിംഗ് സഹജീവി സ്നേഹത്തിന്റെ പര്യായമാകുന്നത്.വർഷങ്ങളായി ലോകത്തിന്റെ പലഭാഗങ്ങളിലും അപകടങ്ങളിൽ പെടുന്ന മൃഗങ്ങൾക്ക് രക്ഷകയായി ക്ലോയ് പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി തായ്ലാന്റിലെ വനങ്ങളില്‍ കുഴിബോബ് സ്ഫോടനത്തിൽ പരിക്കേൽക്കുന്ന ആനകൾക്ക് കൃത്രിമ കാലുകൾ വച്ച് നൽകുന്ന പ്രവർത്തനത്തിലാണ് ഈ ഡോക്ടർ. തായ്ലാൻഡ് - മ്യാൻമാർ അതിർത്തിയിൽ പരിക്കേൽക്കുന്ന ആനകളെ കണ്ട ശേഷം 2018 മുതലാണ് ക്ലോയ് ഇവിടെ പ്രവർത്തിച്ച് തുടങ്ങിയത്.
ഈ ഡോക്ടറും കൃത്രിമ കാൽ നിർമ്മിക്കുന്നതിനുള്ള കട്ടിംഗ് എഡ്ജ് സാങ്കേതിക വിദ്യയും ഇല്ലായിരുന്നു എങ്കിൽ ധാരാളം ആനകൾക്ക് ദയാവധം നടപ്പാക്കേണ്ടി വരുമായിരുന്നു എന്നാണ് മിക്ക റിപ്പോർട്ടുകളും പറയുന്നത്. തായ്ലാൻഡിലെ ചിയാംഗ് മെയിൽ നിന്നുള്ള ഏഷ്യൻ എലിഫന്റിലെ സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ക്ലോയ്, ഒരു വെറ്റിനറി ടീമിനെ ഉണ്ടാക്കിയെടുത്തത്. ആശുപത്രിയുടെ മികച്ച സഹകരണമാണ് കാല് നഷ്ടപ്പെട്ട എല്ലാ ആനകൾക്കും കൃത്രി മ കാൽ വച്ചു നൽകാൻ തന്നെ സഹായിച്ചത് എന്ന് ഡോക്ടർ പറയുന്നു.
advertisement
“കൃത്രിമ കാലിന്റെ സഹായത്തോടെ ആനകൾക്ക് പൂർണ്ണ രീതിയിൽ തന്നെ നടക്കാനാകും. ഇതിലൂടെ ജീവിതം തിരിച്ച് പിടിക്കാനും ആനകൾക്ക് കഴിയും. ആനകൾക്ക് ഒപ്പം താൻ ചെലവിട്ട സമയവും ലഭിച്ച അനുഭവങ്ങളും ഒരിക്കലും മറക്കാനാകാത്തതാണ്” ക്ലോയ് പറയുന്നു. വേദന നിറഞ്ഞ നടപടി ക്രമങ്ങളിലൂടെ ആനകൾ കടന്ന് പോകേണ്ടി വരുമെങ്കിലും അവർ അർഹിക്കുന്ന മികച്ച ജീവിതം കൃത്രിമ കാൽ വച്ചു നൽകുന്നതിലൂടെ സാധിക്കും എന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
advertisement
കൃത്രിമ കാൽ അനകൾക്ക് വയ്ക്കുന്നതിന്‍റെ രീതിയെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു. മുറിഞ്ഞ കാലിൽ ടാൽക്കം പൗഡര്‍ പ്രയോഗിച്ച ശേഷം സോക്സ് ഇടുകയാണ് ആദ്യം ചെയ്യുന്നത്. ഇതിന് ശേഷം കൃത്രിമ കാൽ ഘടിപ്പിക്കുന്നു. സ്ക്രൂ ഡ്രൈവുകളും മറ്റും ഉപയോഗിച്ച് ഇത് ശ്രദ്ധയോടെ ഉറപ്പിക്കുകയും ചെയ്യുന്നു. “സങ്കടകരമായ കാര്യം എന്തെന്നാൽ വലിയ സമ്മർദ്ദമാണ് ധാരാളം വന്യ മൃഗങ്ങൾ ഇവിടെ നേരിടുന്നത്. ആവാസ വ്യവസ്ഥയുടെ നശീകരണം, വന്യജീവികൾക്ക് എതിരെയുള്ള അതിക്രമം, വന്യ മൃഗങ്ങളുടെ കരിഞ്ചന്തയിലുള്ള വിൽപ്പന ഇവയെല്ലാം വലിയ രീതിയിൽ മേഖലയിൽ നടക്കുന്നുണ്ട്” ഡോക്ടർ പറഞ്ഞു.
advertisement
തായ്ലാൻഡിൽ മാതമല്ല ആഫ്രിക്കൻ രാജ്യങ്ങളിലും ക്ലോയ് പ്രവർത്തിച്ചിട്ടുണ്ട്. വേട്ടക്കാരിൽ നിന്നും പരിക്കേൽക്കുന്ന മൃഗങ്ങളെയാണ് ആഫ്രിക്കയിൽ ഇവർ കൂടുതലായും പരിചരിച്ചിരുന്നത്. “കാണ്ടാമൃഗം, ആന തുടങ്ങി ധാരാളം വന്യ മൃഗങ്ങളെ പരിചരിക്കാൻ ആഫ്രിക്കയിലെ സേവനത്തിനിടെ സാധിച്ചിട്ടുണ്ട്. വലിയ അനുഭവങ്ങളാണ് ഇത് തനിക്ക് സമ്മാനിച്ചത്” ഡോക്ടർ വിശദമാക്കി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 12, 2021 6:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കുഴിബോംബ് സ്ഫോടനത്തിൽ പരിക്കേൽക്കുന്ന ആനകൾക്ക് കൃത്രിമ കാൽ നൽകി 'കാടിന്റെ ഡോക്ടർ'