ഞായറാഴ്ച വൈകുന്നേരം സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ബാഗ്ബഹാർ ഗ്രാമത്തിൽ നെൽവയലുകളിൽ ജോലി ചെയ്യുകയായിരുന്ന മൂന്നുപേർക്ക് ഇടിമിന്നലേറ്റത്. മഴയും ഇടിമിന്നലും തുടങ്ങിയപ്പോൾ അവർ വയലിന് സമീപത്തെ ഒരു മരത്തിനടിയിൽ അഭയം പ്രാപിക്കുകയായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ഉണ്ടായ വലിയ ഇടിമിന്നലിൽ മൂന്നുപേർക്ക് പരിക്കേറ്റു.
അവരെ ആശുപത്രിയിൽ എത്തിക്കുന്നതിനുപകരം, അവരുടെ കുടുംബാംഗങ്ങളും ചില ഗ്രാമീണരും ചേർന്ന് ശരീരത്തിൽ കാൽ മുതൽ കഴുത്തുവരെ ചാണകം മൂടുകയായിരുന്നു. പൊള്ളലേറ്റ പരിക്കുകൾ ഭേദമാക്കാൻ ചാണകത്തിന് ശക്തിയുണ്ടെന്ന വിശ്വാസത്തെ തുടർന്നാണ് ഇങ്ങനെ ചെയ്തതെന്ന് ഗ്രാമവാസികൾ പറഞ്ഞു.
advertisement
പിന്നീട് മറ്റ് ഗ്രാമവാസികൾ ഇടപെട്ടാണ് മൂന്ന് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ എത്തിച്ചപ്പോഴേക്കും രണ്ടുപേർ മരിച്ചിരുന്നു. സുനിൽ സായ് (22), ചമ്പ റൗത്ത് (20) എന്നിവരാണ് മരിച്ചത്.
TRENDING:#BoycottNetflix | ട്വിറ്ററിൽ ട്രെന്റിങ്ങായി ഹാഷ്ടാഗ്; കാരണം ഈ തെലുങ്ക് ചിത്രം [NEWS]Kerala Rain Alert | സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് [PHOTOS]ഭർത്താവ് ചിക്കൻ ബിരിയാണി വാങ്ങിക്കൊടുത്തില്ല; ഇരുപത്തെട്ടുകാരി ജീവനൊടുക്കി [NEWS]
പരിക്കേറ്റ 23 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതായി ജാഷ്പൂർ സബ് ഡിവിഷണൽ ഓഫീസർ രാജേന്ദ്ര പരിഹാർ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് നിയമപ്രകാരം നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.