#BoycottNetflix | ട്വിറ്ററിൽ ട്രെന്റിങ്ങായി ഹാഷ്ടാഗ്; കാരണം ഈ തെലുങ്ക് ചിത്രം

Last Updated:

ഒന്നിലധികം സ്ത്രീകളുമായി അടുപ്പമുള്ള കൃഷ്ണ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

ട്വിറ്ററിൽ #BoycottNetflix എന്ന ഹാഷ്ടാഗാണ് ഇപ്പോൾ ട്രെന്റിങ്ങായിക്കൊണ്ടിരിക്കുന്നത്. കാരണം മനസ്സിലാകാതെ പലരും മൂക്കത്ത് വിരൽ വെക്കുന്നുണ്ട്. എന്താണ് കാരണമെന്ന അന്വേഷണമാണ് മറ്റൊരു വശത്ത് നടക്കുന്നത്.
സിദ്ധു ജോനലഗഡയുംശ്രദ്ധ ശ്രീനാഥും പ്രധാന വേഷത്തിലെത്തിയ തെലുങ്കു ചിത്രം കൃഷ്ണ ആന്റ് ഹിസ് ലീല എന്ന ചിത്രമാണ് പ്രതിഷേധത്തിന് കാരണം.
advertisement
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് നെറ്റ്ഫ്ലിക്സിനെതിരെ പ്രതിഷേധം നടക്കുന്നത്. ഹിന്ദു ദൈവത്തെ അപമാനിക്കുന്നതരത്തിലാണ് സിനിമയുടെ കഥയെന്നാണ് പ്രധാന ആരോപണം.
advertisement
പ്രേക്ഷകരെ കൂട്ടാൻ നെറ്റ്ഫ്ലിക്സ് അഡൽട്ട് കണ്ടന്റ് കുത്തിക്കയറ്റുന്നുവെന്നും ആരോപണമുന്നയിക്കുന്നവർ പറയുന്നു. ഇത് ഇന്ത്യൻ സംസ്കാരത്തിന് എതിരാണെന്നും വാദിക്കുന്നു.
അതേസമയം, വിവാദങ്ങൾക്കിടയിലും നെറ്റ്ഫ്ലിക്സിൽ ട്രെന്റിങ് ലിസ്റ്റിലാണ് സിനിമയുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
#BoycottNetflix | ട്വിറ്ററിൽ ട്രെന്റിങ്ങായി ഹാഷ്ടാഗ്; കാരണം ഈ തെലുങ്ക് ചിത്രം
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement