കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തൻബെർഗ് പങ്കുവെച്ച ടൂള്‍ കിറ്റ് ഏറെ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. സംഭവത്തില്‍ ഫെബ്രുവരി 4 നാണ് പൊലീസ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്തെ കര്‍ഷകസമരത്തിൽ ഗ്രേറ്റയുടെ ട്വീറ്റും വിവാദവും പ്രചരിച്ചതോടെ കർഷക സമരത്തിന് രാജ്യാന്തര ശ്രദ്ധ കൈവന്നു.
advertisement
കര്‍ഷകസമരത്തെ പിന്തുണയ്‌ക്കേണ്ടത് എങ്ങനെയാണെന്ന് വിശദീകരിച്ച് ഗ്രേറ്റ ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് പൊലീസിന്റെ ആരോപണം. രാജ്യത്തിന്റെ ഐക്യത്തേയും സമാധാനത്തേയും തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് ടൂള്‍ കിറ്റ് എന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ പര്‍വീര്‍ രഞ്ചന്‍ പറഞ്ഞു.
Also Read- Farmers protest| റിഹാന മാത്രമല്ല, കർഷക സമരത്തെ പിന്തുണച്ച് ഗ്രെറ്റ തുൻബർഗും
കാനഡയിലെ ഖാലിസ്ഥാൻ സംഘടനയാണ് ഈ ടൂൾകിറ്റ് നിർദ്ദേശങ്ങൾക്ക് പിന്നിലെന്നാണ് ഡൽഹി പൊലീസിന്‍റെ പ്രാഥമിക നിഗമനം. എങ്ങനെ സമരം ചെയ്യണമെന്നത് വിശദീകരിച്ചുകൊണ്ടുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ലിങ്കിനെ ടൂൾകിറ്റ് എന്ന് വിശേഷിപ്പിച്ച് ഗ്രെറ്റ ആദ്യം ട്വീറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു.
'അഭിപ്രായം ഗ്രേറ്റയുടേത്; ഒന്നും തിരുകി കയറ്റിയിട്ടില്ല'
ഗ്രേറ്റ തൻബർഗിന്റെ അഭിപ്രായങ്ങളാണ് പോസ്റ്റിലുള്ളതെന്നും അതിൽ യാതൊന്നും തിരുകി കയറ്റാൻ ശ്രമിച്ചിട്ടില്ലെന്നും ഗ്രേറ്റയുടെ സോഷ്യൽ മീഡിയ പേജ് കൈകാര്യം ചെയ്യുന്ന മലയാളി ആദർഷ് ന്യൂസ് 18നോട് പറഞ്ഞിരുന്നു. '' 2017-18ൽ ഒരു പുരസ്കാരം കിട്ടി യുഎന്നിൽ പോയതാണ്. കാലാവസ്ഥാ വ്യതിയാന കോൺഫറൻസിന്റെ യൂത്ത് റിപ്പോർട്ടറായിട്ടാണ് പോയത്. ഒന്നു രണ്ടു തവണ പോയിട്ടുണ്ട്. ഗ്രേറ്റയുടെ പേജ് കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷേ ഗ്രേറ്റയുടെ പോസ്റ്റുകൾ റീ പോസ്റ്റ് ചെയ്യാറേയുള്ളൂ. തന്റേതായ അഭിപ്രായങ്ങളൊന്നും അതിൽ തിരുകി കയറ്റാൻ ശ്രമിച്ചിട്ടില്ല.''- ആദർഷ് പറയുന്നു.
Also Read- കർഷക സമരത്തെ കുറിച്ച് ട്വീറ്റ്; ഗ്രെറ്റ തുൻബെർഗിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്
''കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള യു എൻ സമ്മേളനത്തിൽ വെച്ചാണ് ഗ്രേറ്റയെ പരിചയപ്പെടുന്നത്. അതിനുശേഷം ഫ്രേഡേഴ്സ് ഫോർ ഫ്യൂച്ചർ എന്ന പേരിൽ ലോകവ്യാപകായി കാലാവസ്ഥാ വ്യതിയാനത്തിരെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഈ ഘട്ടത്തിൽ അവരുടെ അവരുടെ അഭിപ്രായം പോസ്റ്റ് ചെയ്യുന്നതിനാണ് ഫേസ്ബുക്ക് പേജ് തുടങ്ങിയത്. ഇപ്പോൾ പേജിലെ ഫോളോവേഴ്സിന്റെ എണ്ണം വർധിച്ചു. ഗ്രേറ്റയുടെ പോസ്റ്റ് റീ പോസ്റ്റ് ചെയ്യുന്നത് ഇപ്പോഴും തുടരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ സന്ദേശം ലോകം മുഴുവൻ എത്തിക്കുക എന്നുള്ളതാണ് പ്രധാന ഉദ്ദേശ്യം. ബാക്കി കാര്യങ്ങളിലുള്ള ഗ്രേറ്റയുടെ അഭിപ്രായം വ്യക്തിപരമാണ്. തനിക്ക് അതിൽ യാതൊരു പങ്കുമില്ല''- ആദർഷ് വ്യക്തമാക്കി.