ന്യൂഡൽഹി: കർഷ സമരത്തെ കുറിച്ച് ട്വീറ്റ് ചെയ്ത് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിനെതിരെ ഡൽഹി പൊലീസ്. ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച്ച രാത്രിയാണ് കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗ്രെറ്റ തുംൻബെർഗ് ട്വീറ്റ് ചെയ്തത്.
അതേസമയം, ഡൽഹി പൊലീസ് എഫ്ഐആർ ഫയൽ ചെയ്തതിന് പിന്നാലെ, താൻ ഇപ്പോഴും കർഷകരുടെ സമാധാനപരമായ സമരത്തെ പിന്തുണക്കുന്നു എന്ന് ഗ്രെറ്റ ട്വീറ്റ് ചെയ്തു. കർഷക സമരത്തെ പിന്തുണയ്ക്കാൻ സഹായകരമായ ടൂൾകിറ്റും കഴിഞ്ഞ ദിവസം ഗ്രെറ്റ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
153 എ (മതം, വംശം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നു), സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ കുറ്റങ്ങളാണ് എഫ്ഐആറിൽ ഗ്രെറ്റയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കര്‍ഷക സമരത്തിന് ആഗോളതലത്തില്‍ ആളുകള്‍ക്ക് എങ്ങനെ പിന്തുണയേകാമെന്നും പ്രതിഷേധിക്കാമെന്നുമാണ് ടൂള്‍കിറ്റ് രേഖയില്‍ വീശദീകരിക്കുന്നത്. ഫെബ്രുവരി 13, 14 തിയതികളില്‍ അടുത്തുള്ള ഇന്ത്യന്‍ എംബസി, മാധ്യമ സ്ഥാപനങ്ങള്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധിക്കാന്‍ ഈ രേഖയില്‍ പറയുന്നു. കര്‍ഷകരെ പിന്തുണച്ച് #FarmersProtest, #StandWithFarmers എന്നീ ഹാഷ്ടാഗില്‍ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കാനും ഇതില്‍ നിര്‍ദേശിക്കുന്നു.
You may also like:ഡൽഹിയിൽ എന്താണ് നടക്കുന്നത്? കർഷക സമരത്തിൽ കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് മിയ ഖലീഫകർഷക സമരത്തെ കുറിച്ച് പോപ്പ് താരം റിഹാനയും ഗ്രെറ്റയും അടക്കമുള്ളവർ ട്വീറ്റ് ചെയ്തതിന് പിന്നാലെ ഇത് ആഗോള തലത്തിൽ ചർച്ചയായിരുന്നു. ഇതോടെ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയിരുന്നു.
You may also like:മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്ഇത്തരം വിഷയങ്ങളില്‍ എന്തെങ്കിലും പറയുന്നതിനുമുമ്പ് വസ്തുതകള്‍ പരിശോധിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും വേണമെന്നും സെന്‍സേഷന്‍ ഉണ്ടാക്കുന്ന ഹാഷ്ടാഗുകളും അഭിപ്രായങ്ങളും പ്രശസ്തരുടെ ഭാഗത്തുനിന്ന് ഉണ്ടായത് നിരുത്തരവാദപരവുമാണെന്നുമായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം. തുടർന്ന് ബോളിവുഡിലെ പ്രമുഖ താരങ്ങളും ക്രിക്കറ്റ് താരങ്ങളും സർക്കാരിന് അനുകൂലമായ ട്വീറ്റുകളുമായി എത്തി.
റിഹാനയുടെ കർഷക സമരത്തെ കുറിച്ചുള്ള ട്വീറ്റ് വൈറലായിക്കൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് ഗ്രെറ്റയും പിന്തുണ അറിയിച്ചത്. ഇതിന് പിന്നാലെ ഇരുവർക്കുമെതിരെ രൂക്ഷമായ സൈബർ ആക്രമണവും നടന്നിരുന്നു. ബോളിവുഡ് നടി കങ്കണ റണൗത്ത് അടക്കമുള്ളവർ റിഹാനയ്ക്കും ഗ്രെറ്റയ്ക്കുമെതിരെ ട്വീറ്റുകളുമായി എത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.