അധ്യാപകരിൽ 93.39 ശതമാനം പേർക്ക് വെർച്വൽ ക്ലാസ് മുറികൾ പ്രവർത്തിപ്പിക്കാനും 50.41 ശതമാനം പേർക്ക് ഓൺലൈൻ മൂല്യനിർണ്ണയങ്ങൾ നടത്താനും 40.50 ശതമാനം പേർക്ക് ഉള്ളടക്കം എഴുതുന്ന ഉപകരണങ്ങൾ (content authoring tools) ഉപയോഗിക്കാനും കഴിയുന്നുണ്ട്. അതേസമയം, 31.40 ശതമാനം അധ്യാപകർക്ക് മാത്രമേ ഒരു ഓൺലൈൻ എൽഎംഎസ് കൈകാര്യം ചെയ്യാൻ കഴിയുന്നുള്ളൂ. വെർച്വൽ ക്ലൗഡ് ലാബുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നത് 14.88 ശതമാനം പേർക്ക് മാത്രമാണ്. 'അധ്യാപക സമൂഹത്തിന്റെ ഡിജിറ്റൽ പരിവർത്തനം' എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
advertisement
Also Read- Weight Gain | രാത്രി വൈകി ഭക്ഷണം കഴിച്ചാൽ ശരീരഭാരം കൂടുമോ? അറിയേണ്ടതെല്ലാം
ഓൺലൈൻ അധ്യാപനത്തിലേക്കുള്ള പെട്ടെന്നുള്ള മാറ്റം കാരണം ഡിജിറ്റൽ ടൂളുകളിൽ മതിയായ വൈദഗ്ധ്യം നേടാനുള്ള അവസരം ഭൂരിഭാഗം അധ്യാപകർക്കും ലഭിച്ചില്ല. അതിനാൽ അധ്യാപകരിൽ 79.34 ശതമാനം പേരും സ്വയം പരിശീലിക്കുകയായിരുന്നു. അതേസമയം 35.54 ശതമാനത്തോളം അധ്യാപകർ സ്ഥാപനങ്ങൾ നൽകുന്ന കോഴ്‌സുകൾ വഴി പഠിച്ചെടുത്തു. സുഹൃത്തുക്കൾ, സഹപ്രവർത്തകർ, കുടുംബം എന്നിവരുടെ സഹായത്തോടെയാണ് 25.62 ശതമാനം പേർ കാര്യങ്ങൾ പഠിച്ചത്. കൂടാതെ 19.01 ശതമാനം പേർ സ്വന്തമായി കോഴ്‌സുകൾ കണ്ടെത്തിയാണ് ഓൺലൈൻ അധ്യാപനത്തിന് സജ്ജരായത്.
വിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ ഇടപെടലിന്റെ ഭാവിയെക്കുറിച്ചും റിപ്പോർട്ട് പരിശോധിക്കുന്നുണ്ട്. രസകരമെന്നു പറയട്ടെ, കഴിഞ്ഞ രണ്ട് വർഷമായി തങ്ങൾ നേടിയെടുത്ത സാങ്കേതികവും വിദ്യാഭ്യാസപരവുമായ കഴിവുകൾ തുടർന്നും ഉപയോഗപ്പെടുമെന്നാണ് 90.08 ശതമാനം അധ്യാപകരും പ്രതീക്ഷിക്കുന്നത്. വാസ്തവത്തിൽ, ഈ പുതിയ കഴിവുകൾ തങ്ങൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ തുറന്നിട്ടിട്ടുണ്ടെന്ന് ഇവരിൽ 66.94 ശതമാനം പേർ കരുതുന്നു.
സർവേ പ്രകാരം, ഭാവിയിൽ വെർച്വൽ ക്ലാസ് മുറികൾ (74.38 ശതമാനം), ഓൺലൈൻ അസൈൻമെന്റുകൾ (61.98 ശതമാനം), പ്രീ-റെക്കോർഡിങ് ഉള്ളടക്കം (50.41 ശതമാനം), ഓൺലൈൻ പരീക്ഷകൾ (39.67ശതമാനം ) എന്നിവയ്ക്കായി ഡിജിറ്റൽ ടൂളുകൾ ഉപയോഗിക്കുന്നത് തുടരാൻ അധ്യാപകർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ, അധ്യാപകരിൽ 26.45 ശതമാനം വെർച്വൽ ക്ലൗഡ് ലാബുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരാണ്.
Also Read- വാനര വസൂരിക്ക് ചികിത്സയുണ്ടോ? ആശ്വാസം പകരുന്ന റിപ്പോർട്ടുമായി യുകെ ഗവേഷകർ
ഡിജിറ്റൽ പഠന രംഗത്തെ വെല്ലുവിളികളെക്കുറിച്ചും റിപ്പോർട്ട് പരിശോധിക്കുന്നുണ്ട്. ഓൺലൈൻ ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് താൽപ്പര്യം നഷ്ടപ്പെടുന്നതായാണ് 75.04 ശതമാനം അധ്യാപകർ കരുതുന്നത്. അതേസമയം വിദ്യാർത്ഥികളും അധ്യാപകരും ഇപ്പോഴും ഡിജിറ്റൽ ഏകീകരണത്തിൽ അസ്വസ്ഥരാണെന്നാണ് 44.63 ശതമാനം അധ്യാപകർ കരുതുന്നു. അടിസ്ഥാനസൗകര്യങ്ങൾ വിലയിരുത്തി നോക്കുമ്പോൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി ഒരു വെല്ലുവിളിയാണെന്ന് കരുതുന്നവരാണ് 65.29 ശതമാനം അധ്യാപകർ. വിദ്യാർത്ഥികൾക്ക് സ്വന്തമായി ലാപ്‌ടോപ്പുകൾ/ സ്‌മാർട്ട്‌ഫോണുകളും കുറവാണെന്നാണ് 50.41 ശതമാനം അധ്യാപകർ കരുതുന്നു.
“ഞങ്ങളുടെ സർവേ സൂചിപ്പിക്കുന്നത് പോലെ, തങ്ങൾക്ക് ലഭിച്ചിട്ടുള്ള പരിശീലനം അപര്യാപ്തമാണെന്നും വിദ്യാർത്ഥികളെ കൂടുതൽ ഫലപ്രദമായി പഠിപ്പിക്കാൻ പ്രാപ്തരാകുന്നതിന് കൂടുതൽ വൈദഗ്ധ്യം തങ്ങൾക്ക് ആവശ്യമാണെന്നുമാണ് 39.67 ശതമാനത്തോളം അധ്യാപകർ കരുതുന്നത് ” ടീംലീസ് എഡ്‌ടെക് സഹസ്ഥാപകയും പ്രസിഡന്റുമായ നീതി ശർമ്മ പറയുന്നു.