Weight Gain | രാത്രി വൈകി ഭക്ഷണം കഴിച്ചാൽ ശരീരഭാരം കൂടുമോ? അറിയേണ്ടതെല്ലാം
- Published by:Arun krishna
- news18-malayalam
Last Updated:
നിങ്ങളുടെ അത്താഴത്തിന്റെ സമയം നിങ്ങളുടെ ശരീരത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നത്പ്രധാനപ്പെട്ട കാര്യമാണ്.
വീട്ടിലെ പ്രായമായവരും ആരോഗ്യ വിദഗ്ധരും പലപ്പോഴും നേരത്തെ ഭക്ഷണം കഴിക്കുകയും നേരത്തെ ഉറങ്ങുകയും ചെയ്യണമെന്ന് ഉപദേശിക്കാറുണ്ട്. എന്നാല്‍, നിങ്ങളുടെ അത്താഴത്തിന്റെ സമയം (dinner time) നിങ്ങളുടെ ശരീരത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നത്പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങള്‍ ഭക്ഷണക്രമം കര്‍ശനമായി പാലിക്കുന്നില്ലെങ്കില്‍ പോലും ഓരോ ദിവസവും കഴിക്കുന്ന ഭക്ഷണത്തിനിടയില്‍ ആവശ്യമായ ഇടവേളകള്‍ (agequate gap) നല്‍കുന്നത് നല്ലതാണ്. അത്താഴം നിങ്ങളുടെ ഒരു ദിവസത്തെ അവസാനത്തെ ഭക്ഷണമാണ്. അതുകൊണ്ടുതന്നെ അത്താഴത്തിന് ഒരു പ്രധാന പങ്കുണ്ട്. അത്താഴത്തിന് ശേഷം 6 മുതല്‍ 8 മണിക്കൂര്‍ വരെ നിങ്ങള്‍ ഭക്ഷണം കഴിക്കുന്നില്ല. അതിനാല്‍ കാര്യങ്ങള്‍ വിവേകത്തോടെ ആസൂത്രണം ചെയ്യേണ്ടത് പ്രധാനമാണ്.
വൈകിയുള്ള അത്താഴവും ശരീരഭാരവും
രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുകയോ വൈകി ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് പലരും വാദിക്കുന്നു. എന്നാല്‍ ഇത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
രാത്രി 8 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്ന മുതിര്‍ന്ന ആളുകളില്‍ കൂടുതല്‍ കലോറി ഉപഭോഗത്തിനുള്ള (calorie intake) സാധ്യത കൂടുതലാണ്, ഇത് ശരീരഭാരം (weight gain) വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ആളുകളുടെ പരമാവധി ദൈനംദിന കലോറി ഉപഭോഗം കൂടുതലായിരിക്കും.
advertisement
ഭക്ഷണം തിരഞ്ഞെടുക്കുന്നതും പ്രധാനം
നിങ്ങളുടെ അത്താഴം വൈകുമ്പോള്‍ ഇതിനിടയ്ക്ക് ജങ്ക് ഫുഡുകളോ മറ്റ് ഭക്ഷണങ്ങളോ കഴിക്കാനുള്ള സാധ്യത കൂടുതലാണ്. മിക്കവരും ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഉരുളക്കിഴങ്ങ് ചിപ്സ്, ചോക്ലേറ്റ്, ഐസ്‌ക്രീം എന്നിവ കഴിക്കാറുണ്ട്. ഉയര്‍ന്ന കലോറിയുള്ള ഇത്തരം ഭക്ഷണങ്ങള്‍ പെട്ടെന്ന് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
അധിക കലോറി ഉപയോഗിക്കാതിരിക്കാന്‍ അത്താഴത്തിന് ശേഷം നിങ്ങള്‍ക്ക് വിശക്കുമ്പോള്‍ ആരോഗ്യകരവും ലഘുവായതുമായ ഭക്ഷണം തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ചുരുക്കിപ്പറഞ്ഞാല്‍, നിങ്ങളുടെ ദൈനംദിന കലോറി ഉപഭോഗം നിയന്ത്രണത്തിലാണെങ്കില്‍ വൈകി അത്താഴം കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കില്ല.
advertisement
പലരും സമ്മര്‍ദ്ദം മൂലമോ ഉത്കണ്ഠ മൂലമോ രാത്രിയില്‍ ധാരാളം ഭക്ഷണം കഴിക്കാറുണ്ട്. അങ്ങനെയാണ് രാത്രിയില്‍ വൈകി കഴിക്കുന്ന ലഘുഭക്ഷണങ്ങളുടെ അളവും തരവും മാറുന്നത്. സാങ്കേതികമായി, നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന സമയം, നിങ്ങളുടെ ശരീരം ഭക്ഷണം എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതിനെ ബാധിക്കില്ല.
നിങ്ങളുടെ മൊത്തം കലോറി ഉപഭോഗവും ദിവസത്തില്‍ നിങ്ങള്‍ എത്രമാത്രം വ്യായാമം ചെയ്യുന്നു എന്നതുമാണ് യഥാര്‍ത്ഥത്തില്‍ പ്രധാനം. അതിനാല്‍, ഉറങ്ങാന്‍ പോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കുകയോ എളുപ്പത്തില്‍ ദഹിപ്പിക്കാവുന്ന കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുകയോ ചെയ്യുന്നതാണ് നല്ലത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 25, 2022 11:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Weight Gain | രാത്രി വൈകി ഭക്ഷണം കഴിച്ചാൽ ശരീരഭാരം കൂടുമോ? അറിയേണ്ടതെല്ലാം


